ലൊസാഞ്ചല്‍സ് : ലൊസാഞ്ചല്‍സിലെ ബെല്ഗാര്ഡന് മേയര്‍ ഡാനിയേല്‍ ക്രിസ്പൊ(43) കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയുടെ വെടിയേറ്റ് മരിച്ചതായി ലോസാഞ്ചല്‍സ് കൌണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക അറിയിച്ചു. സെപ്റ്റംബര്‍ 30ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. മേയര്‍ ഭാര്യയുമായി വഴക്കിടുന്നതു കണ്ട് 19 വയസുകാരനായ മകന് ഇടപെട്ടു തുടര്‍ന്ന് മകനും പിതാവും തമ്മില്‍ മല്പിടിത്തമുണ്ടായി. ഇതിനിടയില്‍ കയ്യില്‍ കിട്ടിയ തോക്കുമായി ഭാര്യ ഭര്‍ത്താവിനു നേരെ പാഞ്ഞ് തുടരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യക്ക് മുഖത്തു ചെറിയ പരുക്കേറ്റു.
ന്യൂയോര്‍ക്ക് ബ്രൂക്കിലിനിലാണ് ക്രെസ്പൊ ജനിച്ചു വളര്‍ന്നത്. 1999 സിറ്റി പ്ലാനിങ് കമ്മീഷന് അംഗമായി. 2001 ല്‍ സിറ്റി കൌണ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ലൊസാഞ്ചല്‍സ് കൌണ്ടി പ്രൊബേഷന്‍ ഓഫിസറും ക്രെസ്ഫൊ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദവും പബ്ലിക്ക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയുളള മേയര്‍ നല്ലൊരു ഭരണാധികാരി കൂടിയായിരുന്നു.
ഭാര്യ ലെറ്റിയെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments