ന്യൂയോര്‍ക്ക് . യുഎസിലെ ഏറ്റവും സമ്പന്നരായ 400 പേരുടെ ഫോര്‍ബ്സ് മാഗസിന്‍ പട്ടികയില്‍ സിന്റല്‍ ഔട്ട്സോഴ്സിങ് കമ്പനി സാഥാപകന്‍ ഭരത് ദേശായ്, വ്യവസായി ജോണ്‍ കപൂര്‍, സിംഫണി ടെക്നോളജി സ്ഥാപകന്‍ രമേഷ് വാധ്വാനി, സിലിക്കോണ്‍വാലി നിക്ഷേപകന്‍ കവിതാര്‍ക്ക് റാം ശ്രീറാം, വെഞ്ചര്‍ ക്യാപിറ്റലിസ്റ്റ് വിനോദ് ഖോസ്ല എന്നീ ഇന്ത്യന്‍ വംശജര്‍. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ആണ് തുടര്‍ച്ചയായ 21-ാം വര്‍ഷവും 8100 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഒന്നാമത്).ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബെര്‍ഗ് 3400 കോടി ഡോളര്‍ ആസ്തിയുമായി പതിനൊന്നാം സ്ഥാനത്തായി.400 സമ്പന്നരും മുന്‍കൊല്ലത്തെക്കാള്‍ സമ്പന്നരായി. 6700 കോടി ഡോളര്‍ ആസ്തിയുമായി വോറന്‍ ബഫെറ്റ് രണ്ടാമതും ലാറി എലിസണ്‍ (ഒറാക്കിള്‍) 5000 കോടി ഡോളറുമായി മൂന്നാമതുമുണ്ട്.
Comments