You are Here : Home / Readers Choice

പിറ്റ്ബുള്‍ ആക്രമണത്തില്‍ മരണം- ഉടമസ്ഥന് 15 വര്‍ഷം തടവ്!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 04, 2014 04:39 hrs UTC

ലങ്കാസ്റ്റര്‍(കാലിഫോര്‍ണിയ): നായയെ വളര്‍ത്തുന്നത് വലിയൊരഭിമാനമായോ, ഫാഷനായോ അംഗീകരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് ഉടമസ്ഥനില്‍ നിന്നും രക്ഷപ്പെട്ട് ആരെയെങ്കിലും ആക്രമിക്കുകയോ, ആക്രമണത്തില്‍ മരണം സംഭവിക്കുകയോ ചെയ്താന്‍ ഉടമസ്ഥന്റെ ശേഷമുള്ള ജീവിതം ഒരുപക്ഷേ ജയിലഴികള്‍ക്കു പിന്നില്‍ കഴിയേണ്ടിവരും. ഇതിന് അടിവരയിടുന്നഒരു സംഭവം കാലിഫോര്‍ണിയായിലെ ലങ്കാസ്റ്ററില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു വര്‍ഷം മുമ്പ് 63 വയസ്സുളള പമേല സായാഹ്ന സവാരിക്കിറങ്ങിയതാണ്. പെട്ടെന്ന് എവിടെ നിന്നോ ഓടിയെത്തിയ പിറ്റ് ബുള്‍ പമേലയെ അക്രമിക്കുവാനാരംഭിച്ചു. ഏകദേശം ഇരുന്നൂറോളം മുറിവുകളാണ് ശിരസ്സു മുതല്‍ പാദം വരെ പിറ്റ് ബുളിന്റെ ആക്രമണത്തില്‍ സംഭവിച്ചത്. രക്തം വാര്‍ന്നൊഴുകി പമേല മരിച്ചു. സെക്കന്റ് ഡിഗ്രി മര്‍ഡര്‍ കുറ്റം ചുമത്തി വിചാരണയാരംഭിച്ച കേസ്സില്‍ പിറ്റ്ബുളിന്റെ ഉടമസ്ഥന്‍ അലക്‌സ് ഡൊണാള്‍ഡ് കുറ്റക്കാരനാണെന്ന് സെപ്റ്റംബറില്‍ കോടതി കണ്ടെത്തി. ഇന്ന് ഒക്‌ടോബര്‍ 3 വെള്ളിയാഴ്ച ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതി അലക്‌സിനെ 15 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കുകയായിരുന്നു. സി.ഡി.സി.(ഡസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്ററിന്റെ കണക്കനുസരിച്ച് 4.5 മില്യണ്‍ (45 ലക്ഷം) ജനങ്ങള്‍ക്കാണ് ഓരോ വര്‍ഷവും ഡോഗിന്റെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. ഇതില്‍ 27,000 പേര്‍ക്കെങ്കിലും ശസ്ത്രക്രിയ ആവശ്യമായി വരുന്ന 2013 ല്‍ നായയുടെ ആക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. നായ പ്രകോപിതയാകുന്നത് എപ്പോള്‍ എന്ന് അറിയാത്തതില്‍, വളര്‍ത്തുന്നത് അപകടമാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, നായയുടെ സന്ദര്‍ഭോചിത ഇടപെടലുകള്‍ മൂലം നിരവധിപേര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. പണവും വിലയേറിയ സമയവും ചിലവഴിച്ച് ഇവയെ വളര്‍ത്തുന്നവര്‍ യുക്തിസഹജമായ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.