ക്രൌണ്‍സ്വില്ല . സിഗരറ്റ് വാങ്ങുന്നതിന് പണം കണ്ടെത്താന്‍ സ്കൂള്‍ ബസ് കടത്തികൊണ്ടു പോയ ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുളള ഒരു യുവാവും യുവതിയും പൊലീസ് പിടിയിലായി.
ക്രൌണ്‍സ് വില്ലയിലുളള ആന്‍ അരുങ്ങല്‍ കൌണ്ടിയുടെ മഞ്ഞനിറത്തിലുളള സ്കൂള്‍ ബസ്. ഒക്ടോബര്‍ ഏഴ് രാവിലെ 6 മണിയോടെയാണ് ഇവര്‍ പാര്‍ക്കിങ് ലോട്ടില്‍ നിന്നും തട്ടിയെടുത്തത്. ഗേറ്റ് തട്ടി തകര്‍ത്ത് പുറത്ത് കടന്ന ബസ് ബിജിഇ ടവര്‍ ഇടിച്ചിട്ടതിനുശേഷം വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളില്‍ കൂടെ അതിവേഗതയില്‍ ഓടിച്ചു പോകുന്നതായി ദൃക് സാക്ഷികള്‍ പൊലീസില്‍ അറിയിച്ചു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും, ഹോം സെക്യൂരിറ്റി വിഭാഗവും നാലു ജില്ലകളിലെ പൊലീസ് ഓഫീസര്‍മാരും വാഹനത്തെ പിന്തുടര്‍ന്ന് 9 മണിയോടെ വാഹനം പൊലീസ് കണ്ടെത്തിയെങ്കിലും ഇതിനിടെ മറ്റൊരു കാറില്‍ കയറി രണ്ടു പേരും അപ്രത്യക്ഷരായിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് ഗവര്‍ണേഴ്സ് ബ്രിജിന് സമീപമുളള വസതിയില്‍ നിന്നും ഇരുവരേയും പിടി കൂടിയത്.
ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് വളരെ നേരത്തെ തന്നെ ഇരുവരും ഉണ്ടായിരുന്നതായി ക്യാമറകളില്‍ നിന്നുളള ചിത്രം വ്യക്തമാക്കിയിരുന്നു.
പിടി കൂടിയ വ്യക്തികള്‍ അമിതമായ മദ്യപാനം നടത്തിയിരുന്നതായും സിഗരറ്റ് വാങ്ങുന്നതിന് പണം ലഭിക്കുമെന്നുളള വിശ്വാസത്തിലാണ് ബസ് തട്ടിയെടുത്തതെന്ന് പിന്നീട് പൊലീസ് പറഞ്ഞു. മുന്‍വശത്തെ കണ്ണാടി ചില്ലുകള്‍ തകര്‍ന്നും, മരത്തിലിടിച്ച് ആകെ തകര്‍ന്ന് നിലയിലുമായിരുന്നു ബസ് കത്തിക്കാന്‍ ഇവര്‍ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു.
ബസ് തട്ടിയെടുത്തതിനും, കത്തിക്കാന്‍ ശ്രമിച്ചതിനും ഇരുവരുടേയും പേരില്‍ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
Comments