വാഷിങ്ടണ്‍ . ഫേസ്ബുക്ക് ഫൌണ്ടര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എബോള വൈറസിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 മില്യണ്‍ സംഭവാന നല്‍കുമെന്ന് പ്രഖ്യാപിച്ചു. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഫൌണ്ടേഷനാണ് ഈ തുക കൈമാറുക.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാരകമായി വ്യാപിക്കുന്ന എബോള വൈറസ് വെസ്റ്റ് ആഫ്രിക്കയില്‍ മാത്രം 4,400 മനുഷ്യ ജീവനുകളാണ് കവര്‍ന്നെടുത്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച്ഐവി ,പോളിയോ തുടങ്ങിയ മാരക രോഗങ്ങള്‍ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും 32 ബില്യണ്‍ ഡോളറിന്‍െറ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കിയത്.
അമേരിക്കയില്‍ എബോള വൈറസ് വ്യാപകമാകുന്നത് തടയുന്നതിന് ഒരൊറ്റ മാര്‍ഗ്ഗമേ സ്വീകരിക്കാനാകൂ. വൈറസിന്‍െറ ഉത്ഭവസ്ഥാനത്തു തന്നെ അതിനെ ഉന്മൂലനം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുക.- അമേരിക്കന്‍ ആരോഗ്യ വകുപ്പു അധികൃതര്‍ പറഞ്ഞു.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്കും ഭാര്യ പ്രിസില്ലയും സംയുക്തമായിട്ടാണ് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ മാസം ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡായും എബോള വൈറസിന്‍െറ വ്യാപനം തടയുന്നതിനുളള യുദ്ധ കാലാടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് 50 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.
Comments