ഒറിഗണ്‍. മാതാപിതാക്കളുടെ അശ്രദ്ധമൂലം ആറ് മണിക്കൂര്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഒറ്റയ്ക്കിരിക്കേണ്ടിവന്ന ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ച സംഭവം ഒക്ടോബര്‍ 16 വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
നോര്‍ത്ത് ഈസ്റ്റ് അവന്യുവിലുളള ഇന്റല്‍ ക്യാമ്പിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സംഭവം നടന്നത്.
പൊലീസിന്‍െറ സഹായം അഭ്യര്‍ഥിച്ചു പൊലീസ് എത്തുമ്പോള്‍ കാറില്‍ നിശ്ചലമായിരിക്കുന്ന കുഞ്ഞിനേയും, കുഞ്ഞിന് സി.പി.ആര്‍ നല്‍കുന്ന മാതാവിനേയുമാണ് കണ്ടത്. കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം നടത്തിയിരുന്നു.
മരണകാരണം വ്യക്തമാക്കാന്‍ പൊലീസ് അധികാരികള്‍ വിസമ്മതിച്ചു. കുഞ്ഞിന്‍െറ പിതാവിന്റേതായിരുന്നു കാര്‍. ആരുടേയും സൂപ്പര്‍ വിഷന്‍ ഇല്ലാതെ കാറില്‍ കുട്ടിയെ വിട്ടേച്ചതാണ് മരണ കാരണമായതെന്ന് പറയപ്പെടുന്നു.
ആരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഹില്‍സ് ബൊറൊ ഡിറ്റക്ടീവ് പറഞ്ഞു.
ആറ് മാസം മാത്രം പ്രായമുളള കുഞ്ഞിന്‍െറ മെഡിക്കല്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിന്‍െറ ശരീരത്തില്‍ പരുക്കുകള്‍ ഒന്നും ഇല്ല എന്നും ഡിറ്റക്ടീവ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. കുഞ്ഞുങ്ങളെ അശ്രദ്ധമായി വാഹനങ്ങളില്‍ ഇരിക്കുവാന്‍ അനുവദിക്കുന്നത് ഗുരുതരമായ കുറ്റമായി തന്നെയാണ് കണക്കാക്കുന്നത്.
Comments