ഹൂസ്റ്റണ്‍ . പ്രസിഡന്റ് ബറാക്ക് ഒബാമയെ വധിക്കുമെന്ന് ഭീഷണി കത്ത് അയച്ച ഹൂസ്റ്റണില്‍ നിന്നുളള 55 വയസുകാരിക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ നല്‍കി ഹൂസ്റ്റണ്‍ ഫെഡറല്‍ കോര്‍ട്ട് നവംബര്‍ 18 ചൊവ്വാഴ്ച വിധി പ്രഖ്യാപിച്ചു.
ഓഗസ്റ്റില്‍ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. പ്രസിഡന്റിനെ വധിക്കാന്‍ ഞാന്‍ വാഷിങഗ്ടണിലേക്ക് പുറപ്പെടുകയാണെന്നാണ് ടെഡി ബെയര്‍ പാരഡെയ്സ് എന്നു കത്തില്‍ എഴുതിയിരുന്നതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഈ വിവരം രണ്ടു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാരോട് ഇവര്‍ പറഞ്ഞിരുന്നു. തനിക്ക് ഈ കൃത്യം ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കില്‍ രണ്ട് വാടക കൊലയാളികളെ ദൌത്യം ഏല്‍പിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു.
വിധി പ്രഖ്യാപിച്ചതിനുശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
Comments