You are Here : Home / Readers Choice

ഏഴ് മണിക്കൂര്‍ മഞ്ഞിനുളളില്‍ കഴിഞ്ഞ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 29, 2014 11:17 hrs UTC


ന്യൂയോര്‍ക്ക് . ഏഴ് മണിക്കൂര്‍ അഞ്ചടി മഞ്ഞ് കൂമ്പാരത്തിനുളളില്‍ അകപ്പെട്ട പതിനൊന്നും ഒമ്പതും വയസുളള കുട്ടികളെ താങ്ക്സ് ഗിവിങ് ഡേയില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.ന്യൂയോര്‍ക്കില്‍ വടക്കുമാറി 60 മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ന്യുബര്‍ഗിലാണു സംഭവം. വീടിനു സമീപമുളള പാര്‍ക്കില്‍ ലോട്ട് മഞ്ഞ് കുമ്പാരമുണ്ടാക്കി കളിക്കുന്നതിനിടെയാണ്  മഞ്ഞുമല പോലെ ഒന്ന് കുട്ടികളുടെ മേല്‍ പതിച്ചത്.

ബുധനാഴ്ച വളരെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. പൊലീസും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയിട്ടും കുട്ടികളെ കണ്ടെത്താനായില്ല.  പെട്ടെന്നാണ് ഷവലിന്‍െറ ഒരു ഭാഗം പൊന്തി നില്ക്കുന്നതു ഒരു പൊലീസ് ഓഫിസറുടെ ശ്രദ്ധയില്‍ പെട്ടത്.

രാത്രി പത്തോടെ മഞ്ഞ് നീക്കുന്നതിനുളള ശ്രമം നാട്ടുകാരുടേയും വീട്ടുകാരുടേയും സഹായത്താല്‍ ആരംഭിച്ചു. ഈ സമയത്തിനുളളില്‍ എട്ട് അടിയോളം മഞ്ഞ് ഉയര്‍ന്നിരുന്നു. രാത്രി മുഴുവന്‍ മഞ്ഞു നീക്കി  വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടികളെ പൂര്‍ണ്ണമായും പുറത്തെടുത്തു. കുട്ടികള്‍ക്കു ചുറ്റും മഞ്ഞില്‍ രൂപം കൊണ്ട വായു അറകളാണ് കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. പുറത്തുവന്ന കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരായിരുന്നെങ്കിലും ശക്തമായ തണുപ്പേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി വിട്ടയച്ചു. താങ്ക്സ് ഗിവിങ് ഡേയില്‍ രണ്ട് കുട്ടികളേയും ജീവനോടെ തിരികെ ലഭിച്ചതില്‍ എല്ലാവരും ദൈവത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.