ഡാലസ് . ഡാലസ് ഡൌണ്‍ ടൌണിലുളള താങ്ക്സ് ഗിവിങ് ടവറിന് തീപിടിച്ചു. മൂന്ന് നിര്‍മ്മാണ ജോലിക്കാര്‍ മരിച്ചു. ബേസ്മെന്റില്‍ ജോലി ചെയ്തു കൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് ഡിസംബര്‍ 11 വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ പത്ത് മണിയോടെ ബില്‍ഡിങിനു താഴെ തെര്‍മല്‍ സ്റ്റോറേജ് ടാങ്കിനു സമീപത്ത് നിന്നാണ് കനത്ത പുകപടലങ്ങള്‍ ഉയര്‍ന്നതെന്ന് ഡാലസ് ഫയര്‍ ഫോഴ്സ് സ്പോക്ക്സ്മാന്‍ പറഞ്ഞു.
അമ്പത് നിലകളുളള കെട്ടിടത്തില്‍ നിന്നും ജോലിക്കാരുള്‍പ്പെടെ 2800 പേരെയാണ് അഗ്നി സേനാംഗങ്ങള്‍ ഒഴിപ്പിച്ചത്.
നൂറ് കണക്കിന് അഗ്നി സേനാംഗങ്ങള്‍ വ്യാഴാഴ്ച വൈകിട്ടും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തിട്ടില്ല എന്നാണ് വൈകി കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രിക്ക് സര്‍ക്യൂട്ട് തകരാറാണ് തീപിടുത്തത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുന്നത് ഫയര്‍ഫോഴ്സ് വക്താവ് ജേസന്‍ ഇവാന്‍സ് പറഞ്ഞു. മരിച്ചവരെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Comments