അര്‍ക്കന്‍സാസ് . അലക്സി വാക്കര്‍ എന്ന പെണ്‍കുട്ടിക്ക് പ്രായം 11 വയസ് രണ്ട് വര്‍ഷം മുമ്പില്‍ നേരില്‍ കാണുകയും തുടര്‍ന്ന് ഇന്റര്‍ നെറ്റിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്ന ഫ്ലോറിഡായിലെ 16 വയസുകാരനെ നേരില്‍ കാണാന്‍ മോഹം. അര്ക്കന്സാസിലുളള വീട്ടില്‍ അമ്മൂമ്മയുടെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 10,000 ഡോളര്‍ അലക്സി ആരും കാണാതെ കൈക്കാലാക്കി. അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്തു നിന്നും ഒരു ടാക്സി വിളിച്ചു. പതിനൊന്ന് വയസുകാരിയെ ടാക്സിയില്‍ ആരെങ്കിലും കയറ്റുമോ? അതിനു അവര്‍ മറ്റൊരു പോം വഴി കണ്ടുപിടിച്ചു.
കനം കൂടിയ വസ്ത്രവും മുഖത്ത് മേക്കപ്പും നടത്തി. 17-18 വയസുകാരിയുടെ മുഖഭാവം വരുത്തി. അര്‍ക്കന്‍സാസില്‍ നിന്നും ടാക്സിയില്‍ ജാക്സന് വില്ലയില്‍ എത്തുന്നതിന് ടാക്സികൂലി മുന്‍കൂറായി 1300 ഡോളര്‍ ഡ്രൈവറെ ഏല്പിക്കുകയും ചെയ്തു. ടാക്സി ഡ്രൈവര്‍ക്ക് ഈ പെണ്‍കുട്ടിയേയും കൂട്ടി ജോര്‍ജിയാ വരെ എത്താനെ കഴിഞ്ഞുളളൂ. ഇതിനിടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അലക്സിയായുടെ കൈവശം ഉണ്ടായിരുന്ന സെല്‍ഫോണില്‍ നിന്നും പൊലീസ് അലക്സിയെ ട്രേയ്സ് ചെയ്തു. വാഹനം തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ പൊലീസ് വീട്ടില്‍ തിരിച്ചെത്തിച്ചു.
ടാക്സി ഡ്രൈവര്‍ക്കെതിരെ കേസൊന്നും ഇല്ല. ഡ്രൈവര്‍ക്ക് പ്രായം മനസിലാക്കാന്‍ കഴിയാത്തതാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റുന്നതിന് ഇടയാക്കിയതെന്ന് ടാക്സി കമ്പനിക്കാര് പറഞ്ഞു. ഡ്രൈവറെ കുറിച്ച് നല്ല അഭിപ്രായമാണ് കമ്പനിക്കും. കുട്ടിയെ തിരിച്ചു കിട്ടിയതില്‍ കുടുംബാംഗങ്ങള്‍ സന്തുഷ്ടരാണ്. കളവ് നടത്തിയതിന് കൊച്ചുമകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അമ്മൂമ്മ വിസമ്മതിച്ചു.
Comments