പ്രസിഡന്റ് ഒബാമ ആദ്യമായി കെനിയന്‍ സന്ദര്‍ശനത്തിന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, March 31, 2015 12:08 hrs UTC
വാഷിംഗ്ടണ്‍ ഡി.സി. : പിതാവിന്റെ രാജ്യമായ കെനിയ സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനം പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു.
പ്രസിഡന്റായി അവരോധിതനായതിനു ശേഷം ആദ്യമായാണ് ഒബാമ കെനിയ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.പ്രസിഡന്റിന്റെ പിതാവായ ബരാക്ക് ഒബാമ സീനിയര്‍ ജനിച്ചതും വളര്‍ന്നതും കെനിയയിലാണ് തുടര്‍ന്ന് അമേരിക്കയില്‍ എത്തിയ ഒബാമ സീനിയര്‍ വളരെവര്ഷം ഇവിടെ ജീവിച്ചതിനുശേഷം കെനിയായിലേക്ക് തിരിച്ചുപോയി. 1982 ല്‍ ഒരു കാറപകടത്തെ തുടര്‍ന്ന് കെനിയായില്‍ വെച്ച് മരണമടഞ്ഞു.
ഞാന്‍ അമേരിക്കായെ ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇവിടെ നിന്നും ഞാന്‍ കെനിയായിലേക്ക് താമസം മാറ്റുമായിരുന്നു. പ്രസിഡന്റ് ഒബാമ പറഞ്ഞു. പ്രസിഡന്റിന്റെ ജനനം അമേരിക്കയിലെ ഹവായിലായിരുന്നു.2015 ജൂലായില്‍ കെനിയായില്‍ വെച്ചു നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനാണ് ഒബാമ കെനിയായിലേക്ക് പോകുന്നത്.പ്രസിഡന്റായതിനുശേഷം മൂന്നു തവണ ആഫ്രിക്കന്‍ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് കെനിയ സന്ദര്‍ശിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത്. പ്രസിഡന്റിന്റെ പ്രസ്സ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പ്രസിദ്ധീകരണത്തിനു നല്കിയ ഒരു പ്രസ്താവനയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Comments