ന്യൂയോര്‍ക്ക് . ദിനം തോറും വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചന കേസുകള്‍, ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് നേരില്‍ കാണുവാന്‍ പോലും സമയമില്ലാതിരിക്കെ, ഇനി ഫേസ് ബുക്കിലൂടേയും വിവാഹമോചനത്തിനാവശ്യപ്പെടാമെന്ന് മന്‍ഹാട്ടന്‍ ജഡ്ജി ഉത്തരവിട്ടു.
ഇല്ലനോര ബെയ്ഡ് എന്ന് ഇരുപത്തിയാറ് വയസ്സുകാരിക്ക് ഭര്‍ത്താവിനെ നേരില്‍ കണ്ടു വിവാഹമോചനം ആവശ്യപ്പെടുവാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഫെയ്സ് ബുക്കിലൂടെ വിവാഹമോചന സന്ദേശം അയയ്ക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മന്‍ഹാട്ടന്‍ സുപ്രീം കോടതി മുമ്പാകെ മാര്‍ച്ച് 27 ന് ഫയല്‍ ചെയ്ത ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് മാത്യു കൂപ്പര്‍ വിധി കല്പിച്ചത്.
പല തവണ ഭര്‍ത്താവിനെ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടു ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇത്തരം ഉത്തരവ് ആദ്യത്തേതല്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കുട്ടികളുടെ സംരക്ഷണത്തിനാവശ്യമായ പണം ലഭിക്കുന്നതിനുളള നിയമ പരമായ രേഖകള്‍ ഫേസ് ബുക്കിലൂടെ അയയ്ക്കുന്നതിന് കോടതി അനുമതി നല്‍കിയിരുന്നു. അമേരിക്കയ്ക്ക് പുറമേയുളള രാജ്യങ്ങളില്‍ ഇത് സാധാരണമാണെന്നും ചില രാജ്യങ്ങളില്‍ വിവാഹമോചന രേഖകള്‍ ടെക്സ്റ്റ് മെസ്സേജിലൂടെ നല്‍കുന്നതിന് അനുവദിച്ചിട്ടുണ്ടെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തെ കുറിച്ചു ഫെയ്സ് ബുക്ക് അധികൃതര്‍ കൂടുതല്‍ വിശദീകരിക്കുവാന്‍ വിസമ്മതിച്ചു. വിവാഹമോചനമെന്ന സാമൂഹ്യ വിപത്ത് ഇല്ലാതാക്കുന്നതിനുളള ശ്രമം നടത്തുന്നതിനു പകരം, ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയം വ്യാപകമാകുന്നത് ഭൂഷണമല്ല.
Comments