ഷിക്കാഗോ . അമേരിക്കയിലെ ഏറ്റവും വലിയ റെസ്റ്ററന്റ് ശൃംഖലയില്‍ ഉള്‍പ്പെട്ട മെക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതനം മണിക്കൂറിന് ഒരു ഡോളര്‍ വര്‍ധിപ്പിക്കും 90,000 ജീവനക്കാര്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. ഇപ്പോള്‍ ലഭിക്കുന്ന 8.25 ഡോളറില്‍ നിന്നും ജൂലൈ 1 മുതല്‍ 10 ഡോളറാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. സിഇഒ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടര വര്‍ഷമായി തൊഴിലാളി യൂണിയന്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
അമേരിക്കയില്‍ 1500ല്‍ പരം റസ്റ്റോറന്റുകളാണ് മെക്ക് ഡൊണാള്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
പല സംസ്ഥാനങ്ങളിലും മിനിമം വേജസ് വ്യത്യസ്തമാണ്. നിലവിലുളള മിനിമം വേജസിനോട് ഒരു ഡോളര്‍ വര്‍ദ്ധിപ്പിക്കും. ഫെഡറല്‍ മിനിമം വേജസ് മണിക്കൂറിന് 7.25 ഡോളറാണ്.
തൊഴിലാളി പ്രക്ഷോഭത്തെ തുടര്‍ന്ന് ഈയ്യിടെയാണ് അമേരിക്കയിലെ ഒന്നാം നമ്പര്‍ വാണിജ്യസ്ഥാപനമായി വാള്‍മാര്‍ട്ട് മിനിമം വേജസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
മറ്റുളള സ്ഥാപനങ്ങളെ അപേക്ഷിച്ചു തൊഴില്‍ ലഭിക്കുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ഈ രണ്ടു സ്ഥാപനങ്ങളും ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ എത്തുന്നവര്‍ക്ക് താല്‍ക്കാലിക രക്ഷാ സങ്കേതമാണ്.
Comments