You are Here : Home / Readers Choice

ഇന്ത്യയില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഓഫീസുകള്‍ തുറക്കും

Text Size  

Story Dated: Wednesday, April 08, 2015 10:33 hrs UTC


                        
ന്യൂയോര്‍ക്ക് . ലോക പ്രശസ്തമായ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ഇന്റര്‍ നാഷണല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡ്രു ഫോസ്റ്റ് വെളിപ്പെടുത്തി.  കോപ്ടൌണ്‍, ചൈന തുടങ്ങിയ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെങ്കിലും ഈ സമ്മറോടുകൂടെ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റ് അനുമതിയ്ക്കായി അപേക്ഷ സമ്മതിപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് ആദ്യ ഓഫീസ് മുംബൈയില്‍ തുറക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുന്നതിനും ഗവേഷണങ്ങള്‍ നടത്തുന്നതിനും ഈ ഓഫീസുകള്‍ പ്രയോജനകരമായിരിക്കുമെന്നും യൂണിവേഴ്സിറ്റി ഇന്റര്‍ നാഷണല്‍ അഫയേഴ്സ് പ്രൊ വൊസ്റ്റ് ജോര്‍ജ് ഡൊമിനിക്സ് പറഞ്ഞു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ അന്തര്‍ദേശീയ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം ഉപകരിക്കുമെന്നും ജോര്‍ജ് കൂട്ടിചേര്‍ത്തു.

ഓരോ വര്‍ഷവും യൂണിവേഴ്സിറ്റി പ്രവേശനത്തെ അപേക്ഷിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നു. എല്ലാവരേയും ഉള്‍കൊളളുന്നതിന് പരിമിധികള്‍ ഉണ്ടെന്നും ഇത്തരം ഓഫീസുകള്‍ തുറക്കുന്നത്  വിദ്യാര്‍ഥികള്‍ക്ക് അതാതു രാജ്യങ്ങളില്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടു പഠനം തുടരുന്നതിന് സാഹചര്യം സൃഷ്ടിക്കുമെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി അധികൃതര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.