ടെക്സസ്: ശരിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് കുടിയേറിയവരെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ഇമ്മിഗ്രേഷന്‍ നിയമം നടപ്പാക്കുന്നതിന് വീണ്ടും ടെക്സസ് ഫെഡറല്‍ ജഡ്ജ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.ടെക്സസ് ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ ഒബാമയുടെ ഇമ്മിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത്. തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ട് ഫെബ്രുവരി 26ന് യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി ആഡ്രൂ ഹേനന്‍ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ യു.എസ്. ഗവണ്മെന്റ് അപ്പീല്‍ സമര്‍പ്പിക്കുകയും, ഒബാമയുടെ ഇമ്മിഗ്രേഷന്‍ ആക്ഷന്‍ തുടരുന്നതിന് അനുമതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ അപ്പീലിന്മേലാണ് കോടതി ഏപ്രില്‍ 7 ചൊവ്വാഴ്ച ഉത്തരവിട്ടത്. അടിയന്തിരമായി ഇമ്മിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് കോടതി ചോദിച്ചു. ഹരജിയില്‍ ഉന്നയിച്ച കാരണങ്ങള്‍ അത്യാവശ്യമാണെന്ന് കോടതി കരുതുന്നില്ല. അപ്പീല്‍ തള്ളികൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
പുറത്താക്കല്‍ ഭീഷിണിയില്ലാതെ 4.7 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു സംരക്ഷണം നല്‍കുന്നതിന് ഒബാമ ഒപ്പുവെച്ച ഇമ്മിഗ്രേഷന്‍ ആക്ഷന്‍ ബില്‍ ഇതോടെ പ്രതിസന്ധിയിലായി. മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ കുട്ടികള്‍ക്കും കോടതിവിധി പ്രതികൂലമായി. നിയമപരമായി അമേരിക്കയിലേക്കു കുടിയേറിയവരുടേയും, അമേരിക്കന്‍ പൗരന്മാരുടേയും 'ടാക്സ് മണി' ഉപയോഗിക്കുന്ന അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കേണ്ടതില്ല എന്നാണ് ടെക്സസ് ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ വാദിക്കുന്നത്.
Comments