ഹവായ് . അമേരിക്കയിലെ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ശക്തയായ നേതാവും യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു വനിതാ അംഗവുമായ തുളസി ഗബാര്‍ഡ് ഏപ്രില്‍ 9 വ്യാഴാഴ്ച വിവാഹിതയായി.
ഹവായില്‍ ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തില്‍ പ്രതി ശ്രുത വരനും ഫിയാന്‍സയുമായ ഏബ്രഹാം വില്യംസ് തുളസിയുടെ (34) കഴുത്തില്‍ വരണ്യമാല്യമണിയിച്ചു.
കലിഫോര്‍ണിയായില്‍ നിന്നുളള ഹിന്ദു പുരോഹിതന്‍ വിനോദ് ദേവാണ് വിവാഹത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. ചരിത്ര പ്രസിദ്ധമായ കഹാലു ഫിഷ് പോണ്ടിനു സമീപമാണ് വിവാഹ വേദി ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും യോഗ കീര്‍ത്തനത്തോടെയാണ് വിവാഹ ചടങ്ങുകള്‍ സമാപിച്ചത്.
2013ല്‍ ഹവായ് സെക്കന്റ് ഡിസ്ട്രിക്റ്റില്‍ നിന്നാണ് 34 വയസ്സുളള തുളസി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദുയിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഗബാര്‍ഡ് യാത്രയില്‍ ഭഗവത് ഗീത എപ്പോഴും കൈവശം വച്ചിരുന്നു.
തുളസിയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭര്‍ത്താവായ എഡ്വേര്‍ഡൊ റ്റമായൊയുമായുളള വിവാഹമോചനം നടന്നിരുന്നു. ഡമോക്രാറ്റിക്ക് നാഷണല്‍ കമ്മിറ്റി വൈസ് ചെയറായി തുളസി 2012 ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments