ന്യൂയോര്‍ക്ക് : സെവന്‍ത് ഡെ അഡ്വന്റിസ്റ്റ് ചര്‍ച്ച് സമൂഹ നന്മക്കായ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ യു.എന്‍. സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ മുക്ത കണ്ഠം പ്രശംസിച്ചു. ഏപ്രില്‍ ആറിന് ന്യൂയോര്‍ക്കിലുള്ള യുണൈറ്റഡ് നാഷണ്‍സ് ആസ്ഥാനത്ത് അഡ്വന്റിസ്റ്റ് ചര്‍ച്ച് പ്രസിഡന്റ് ടെഡ് എന്‍.സി.വില്‍സന്‍ സെക്രട്ടറി ജനറലുമായി നടന്ന കൂടികാഴ്ചയിലാണ് മൂണ്‍ അഭിപ്രായ പ്രകടനം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ യു.എന്‍. നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകണമെന്ന് ബാണ്‍ കി മൂണ്‍ ചര്‍ച്ച് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു ജനങ്ങളുടെ ഇടയില്‍ മത സഹിഷ്ണുത കുറഞ്ഞുവരുന്നതില്‍ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.
Comments