ഡാലസ് . ഡാലസ് മൃഗശാലയില്‍ ഏപ്രില്‍ 10 ന് ജനിച്ച ബേബി ജിറാഫിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതായി മൃഗശാലാധികൃതര്‍ അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെയാണ് സമയം. ജിറാഫിന്‍െറ ജനനം ആനിമല്‍ പ്ലാനറ്റില്‍ കാണിച്ചിരുന്നു. 2.3 മില്യണ്‍ ജനങ്ങളാണ് ഇതു വീക്ഷിച്ചത്.
മൂന്ന് പേരുകളാണ് മൃഗശാലാധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനുശേഷം ഒന്നു തിരഞ്ഞെടുക്കും.
വോട്ട് ചെയ്യുന്നതോടൊപ്പം സംഭാവനകളും നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
dallaszoo.org എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments