You are Here : Home / Readers Choice

ഒക്ലഹോമ സിറ്റി ബോബിട്ടതിന്റെ 20-ാം വാര്‍ഷികാനുസ്മരണം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 20, 2015 10:58 hrs UTC


ഒക്ലഹോമ . ഒക്ലഹോമ ഫെഡറല്‍ ബില്‍ഡിങ്ങിലേക്ക് 4800 പൌണ്ട് അമോണിയം നൈട്രേറ്റ് ദ്രാവകം വഹിച്ചുകൊണ്ട് തിമത്തി മെക്ക്വേയുടെ ട്രക്ക് ഇടിച്ചു കയറ്റി അമേരിക്കയുടെ മണ്ണില്‍ ചരിത്രത്തിലാദ്യമായി ഭീകരാക്രമണം നടത്തിയതിന്‍െറ വേദനിക്കുന്ന സ്മരണകള്‍ക്കുമുമ്പില്‍ ഒക്ലഹോമ ജനത ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഏപ്രില്‍ 19 ന് രാവിലെ 9ന് നടന്ന ഭീകരാക്രമണത്തില്‍ 168 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. നിരപരാധികളായ നൂറുകണക്കിന് ജനങ്ങള്‍ക്ക് മാരകമായി പരിക്കേല്ക്കുകയും ചെയ്തു.

ഏപ്രില്‍ 19 ന് ഒക്ലഹോമ സിറ്റി നാഷണല്‍ മെമ്മോറിയല്‍ വെസ്റ്റ് ഗേറ്റില്‍ നടന്ന അനുസ്മരണ ചടങ്ങുകളില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്, ഗവര്‍ണര്‍ മേരി ഫോളിന്‍, മുന്‍ ഗവര്‍ണര്‍ ഫ്രാങ്ക്, എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, സിറ്റി മേയര്‍ റോണ്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. തുടര്‍ന്ന് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ ഓരോന്നായി വിളിച്ചപ്പോള്‍ കൂടി വന്നിരുന്ന കുടുംബാംഗങ്ങളുടേയും സ്നേഹിതരുടേയും ദുഃഖം അണപൊട്ടിയൊഴുകി. എല്ലാവരും പരസ്പരം ആലിംഗനം ചെയ്തു. ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുണ്ടായിരുന്നു 168 മിനിറ്റ് മൌനാചരണം നടത്തിയതിനുശേഷം സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകന്‍ മൈക്കിള്‍ സ്മിത്ത്  ദേശീയ ഗാനം ആലപിച്ചു.

ബോംബാക്രമണത്തിന്‍െറ സൂത്രധാരന്‍ ആര്‍മി വെറ്ററന്‍ തിമത്തി മെക്ക് വെക്ക് 2001 ല്‍ വധശിക്ഷ നല്‍കി മറ്റൊരു പ്രതി ടെറിക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

1993 ഫെബ്രുവരി 28 ന് ഇസ്ലാമിക് ഭീകരവാദികള്‍ ന്യുയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിന്‍െറ നോര്‍ത്ത് ടവറില്‍ സ്ഫോടനം നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായി ടെക്സാസിലെ വേക്കോയില്‍  ഡേവിഡ് കൊറേഷ്യയുടെ ആസ്ഥാനമായ ബ്രാഞ്ച് ഡേവിഡിയനില്‍ എഫ്ബിഐ മാരകായുധങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത് പ്രതിരോധിച്ചുകൊണ്ടുളള ഉപരോധം അമ്പത്തി ഒന്ന് ദിവസം നീണ്ടുനിന്നിട്ടും തീരുമാനമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് എഫ്ബിഐ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കു ഇരച്ചു കയറി വെടിവെപ്പ് നടത്തിയതില്‍ 80 പേര്‍ കൊല്ലപ്പെട്ടതിന്‍െറ പ്രതികാരമെന്ന നിലയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം അതേ ദിവസം (ഏപ്രില്‍ 19 ന്) തിമത്തി മെക്വെ ഭീകരാക്രമണം നടത്തിയത്. സെപ്റ്റംബര്‍ 11, 2001 ലെ ആക്രമണത്തിനു മുമ്പ് നടന്ന ഏറ്റവും ഭീകരമായ ഒന്നായിരുന്നുവത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.