You are Here : Home / Readers Choice

വിസ്കോണ്‍സില്‍ സംസ്ഥാനത്തെ പക്ഷിപനി: ഗവര്‍ണ്ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 21, 2015 10:32 hrs UTC


വിസ്കോണ്‍സില്‍ . വിസ്കോണ്‍സില്‍ സംസ്ഥാനത്ത് പക്ഷിപനി വ്യാപകമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രില്‍ 20 നാണ് ഇത് സംബന്ധിച്ച്  ഗവര്‍ണറുടെ പ്രഖ്യാപനം ഉണ്ടായത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് പക്ഷി വളര്‍ത്തല്‍ സങ്കേതത്തില്‍ പക്ഷിപനി വൈറസ് കണ്ടു പിടിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കോഴികളും, ടര്‍ക്കികളുമാണ് ചത്തൊടുങ്ങിയത്. വിസ്കോണ്‍സില്‍ അഗ്രികള്‍ച്ചറല്‍, ട്രേയ്ഡ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ വൈറസിനെ ഫലപ്രദമായി നേരിടാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

സംസ്ഥാന നാഷണല്‍ ഗാര്‍ഡിന്‍െറ സഹായവും ഗവര്‍ണ്ണര്‍ നേടിയിട്ടുണ്ട്.പൊതുജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ഭയപ്പെടേണ്ടതില്ലെന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍, കുടിവെളളം വിദഗ്ദ്ധമായ പരിശോധനയ്ക്കുശേഷമാണ് വിതരണം ചെയ്യുന്നതെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി. ജെഫര്‍സന്‍, ജ്യൂണിയു, ബാരന്‍ കൌണ്ടികളിലാണ് പക്ഷിപനി രൂക്ഷമായിട്ടുളളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.