You are Here : Home / Readers Choice

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിക്ക് സന്റോ റാം രംഗത്ത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 28, 2015 09:47 hrs UTC

പെന്‍സില്‍വാനിയ : മുന്‍ യുഎസ് സെനറ്റര്‍ റിക്ക് സന്റോറം 2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് രംഗത്ത്.മേയ് 27 ന് പെന്‍സില്‍വാനിയായിലെ കേമ്പട്ടില്‍ നടന്ന ഒരു ചടങ്ങിലാണ് റിക് സന്റോറം തന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
2011 ല്‍ നാലുവര്‍ഷം മുന്‍പു നടന്ന റിപ്പബ്ലിക്കന്‍ പ്രൊമറിയില്‍ റണ്ണര്‍ അപ്പായിരുന്ന റിക്ക് സന്റോറാം. ഭാര്യ കേരണ്‍, മകള്‍ എലിസബത്ത് എന്നിവര്‍ക്കൊപ്പമാണ് പ്രത്യേക ചടങ്ങില്‍ പങ്കെടുത്തത്.
മുന്‍ ഫ്‌ലോറിഡാ ഗവര്‍ണ്ണര്‍ ജെബ് ബഷ്, ടെക്‌സാസ് മുന്‍ ഗവര്‍ണ്ണര്‍ റിക്ക് പെറി എന്നിവര്‍ക്കൊപ്പം മത്സര രംഗത്തിറങ്ങിയ റിക്ക് സന്റോറാം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടുമോ എന്ന് വ്യക്തമായി പറയുവാന്‍ സാധ്യമല്ലെങ്കിലും സാഹചര്യങ്ങളും നയപരമായ സമീപനവും റിക്ക് സന്റോറാമിനാണ് മുന്‍ തൂക്കം. 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിന് രംഗത്തിറങ്ങിയ ഏഴാമനാണ് റിക് സന്റോറം.
തികഞ്ഞ ഒരു കത്തോലിക്കാ വിശ്വാസിയായി റിക്ക് സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ ശക്തമായി പ്രചരണം നടത്തിയത് യഥാസ്ഥിതിക ക്രൈസ്തവരുടെ പിന്തുണ നേടിയെടുത്തിട്ടുണ്ട്. 2016 നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് നടക്കുന്ന പ്രൈമറിയില്‍ വിജയിച്ചാല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന് കരുതപ്പെടുന്ന ഹില്ലാരി ക്ലിന്റനുമായിട്ടായിരിക്കും പ്രധാന മത്സരം.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.