You are Here : Home / Readers Choice

ഡോ. സുന്ദര്‍ മേനോന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 29, 2015 10:37 hrs UTC

ന്യൂയോര്‍ക്ക്: പ്രവാസി മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി ആഗോള തലത്തില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ സമ്മുന്നത രക്ഷാധികാരികളുടെ നിരയിലേക്ക് ഗള്‍ഫ് റീജിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിമില്യന്‍ വ്യവസായ സംരഭമായ സണ്‍ ഗ്രൂപ്പ് ഇന്റെര്‍നാഷണല്‍ സ്ഥാപകന്‍ ഡോ. സുന്ദര്‍ മേനോനെ നിയമിച്ചതായി പി.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
 
നിലവിലുള്ള പ്രവാസി സംഘടനകളീല്‍, പ്രവാസി മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും പ്രവാസി മലയാളി ഫെഡറേഷന്‍ നടത്തുന്ന ആത്മാര്‍ഥ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതാണ് ഈ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. സുന്ദര്‍ മേനോനുമായി നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം വ്യക്തമാക്കി.
 
ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന പി.എം.എഫിന്റെ രണ്ടാമത് ഗ്ലോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മേനോന്‍ പറഞ്ഞു.
 
തൃശൂര്‍ പൗര പ്രമുഖനും, മുന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാഫ് ട്രെയ്‌നിങ് കോളേജ് പ്രിന്‍സിപ്പാളുമായ എം.സി.എസ് മേനോന്റെയും, ജയ മേനോന്റെയും മകനാണ് ഡോ.സുന്ദര്‍ മേനോന്‍. ഭാര്യ ശ്യാമ മേനോന്‍. സണ്‍ഗ്രൂപ്പ് ഡയറക്ടര്‍ സഞ്ജയ് മേനോന്‍ മകനും, സ്വാതി സുന്ദര്‍ മകളുമാണ്.
 
തൃശൂരില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1985ലാണ് മിഡില്‍ ഈസ്റ്റില്‍ തൊഴില്‍ തേടി ശ്രീ. മേനോന്‍ എത്തുന്നത്. സമര്‍പ്പണ മനോഭാവവും, ആത്മാര്‍ഥതയും മേനോന്റെ വളര്‍ച്ചയില്‍ സന്തത സഹചാരി ആയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഒരു സാധാരണ ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മേനോന്റെ വ്യവസായ രംഗത്തേക്കുള്ള കുതിപ്പ് ദ്രുതഗതിയിലായിരുന്നു.
 
അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അകൃഷ്ടരായി ആഗോള തലത്തില്‍ പ്രവാസികളായി കഴിയുന്ന നിരവധി പേരാണ് അംഗത്വത്തിനായി സംഘടനയെ അനുദിനം സമീപിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്റെ ശബ്ദം ഉന്നത തലത്തില്‍ എത്തിക്കുന്നതിന് ഡോ. സുന്ദറിനെ പോലെയുള്ള സമ്മുന്നത രക്ഷാധികാരികളുടെ സേവനം സ്തുത്യര്‍ഹമായിരിക്കുമെന്ന് പി.എം. എഫ് സ്ഥാപകനും, പ്രമുഖ സംഘാടകനുമായ മാത്യു മൂലേച്ചേരില്‍ (ന്യൂയോര്‍ക്ക്) അഭിപ്രായപ്പെട്ടു.
 
ഡോ. സുന്ദറിനെപ്പോലെയുള്ള വ്യക്തികള്‍ സംഘടനയിലേക്ക് വരുന്നത് എന്തുകൊണ്ടും സംഘടനയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉതകുമെന്ന് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ പറഞ്ഞു.
 
ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും കരസ്ഥമാക്കിയിട്ടുള്ള ഡോ. സുന്ദര്‍ മേനോന്റെ നേതൃത്വം പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ആവേശവും പകരുമെന്ന് പി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് (ന്യൂയോര്‍ക്ക്), മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ അഭിപ്രാപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.