You are Here : Home / Readers Choice

പൊട്ടിക്കാത്ത കാന്‍ നല്‍കാന്‍ വിസമ്മതിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡിന്റെ സേവനം അവസാനിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 04, 2015 10:25 hrs UTC

വിമാനയാത്രയ്ക്കിടെ ഡയറ്റ് കോക്ക് ആവശ്യപ്പെട്ട മുസ്ലീം യുവതിക്ക് പൊട്ടിക്കാത്ത കാന്‍ നല്‍കുവാന്‍ വിസമ്മതിച്ച യുനൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് അറ്റന്‍ഡിന്റെ സേവനം ഇനി മുതല്‍ യാത്രക്കാര്‍ക്ക് ലഭിക്കുകയില്ലെന്ന് അധികൃതര്‍ ഇന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ പത്രകുറിപ്പില്‍ പറഞ്ഞു. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി മുസ്ലീം അമേരിക്കന്‍ ചാപ്‌ളൈയ്ന്‍ താഹിറ അഹമ്മദിനാണ് വര്‍ഗ്ഗവിവേചനത്തിന്റെ കയ്‌പേറിയ അനുഭവം ഉണ്ടായത്. തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന് തുറക്കാത്ത ബിയര്‍ കാന്‍ നല്‍കുന്നത് കണ്ടാണ് താഹിറ ഡയററ് കോക്ക് ആവശ്യപ്പെട്ടത്. എയര്‍ലൈന്‍സ് ജീവനക്കാരി തുറക്കാത്ത കാനിനു പകരം കാന്‍ തുറന്ന് ഡയറ്റ് കോക്ക് നല്‍കുകയായിരുന്നു.

 

കാന്‍ കിട്ടിയാല്‍ അതു ഒരായുധമായി ഉപയോഗിക്കാം എന്നാണ് അറ്റന്‍ഡന്റ് വിശദീകരണം നല്‍കിയത്. മാത്രമല്ല നീയൊരു മുസ്ലീമാണ് ശബ്ദം ഉണ്ടാക്കാതെ സീറ്റില്‍ ഇരിക്കണം എന്നും ഇവര്‍ ആക്രോശിച്ചുവത്രെ! യുണൈറ്റഡ് എയര്‍ലൈയ്ന്‍സ് അധികൃതര്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും, മാപ്പപേക്ഷിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കുകയില്ലെന്നും ഇവര്‍ പറഞ്ഞു. ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ മുസ്ലീം യുവതി ഹൈജാബ്(Hijab) ധരിച്ചു വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു യാത്രക്കാരന്‍ ഇവരെ പരിഹസിച്ചുവത്രെ! ഇതു അമേരിക്കയാണ്. സംഗതി ഗൗരവമായതോടെ മുസ്ലീം യുവതിയേയും കുഞ്ഞുങ്ങളേയും വിമാനത്തിന്റെ പുറകിലെ സീറ്റിലിരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഈയ്യിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.