വാഷിംഗ്ടണ്‍ ഡി.സി: നാഷ്ണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ഫൗണ്ടേഷന് ഇരുപത്തി ഒന്നാമത് ട്രേയ്ഡ് ജേര്‍ണലിസം അവാര്‍ഡ് ഡോ.സജ്ജയ് ഗുപതയ്ക്ക് സമ്മാനിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറും, റ്റി.വി.റിപ്പോര്‍ട്ടറുമായി ഡോ.ഗുപ്ത, റോണി സെലിഗ്, മെലിസ ഡണ്‍സ്റ്റ് എ്നിവര്ക്കൊപ്പമാണ് അവാര്‍ഡ് പങ്കിട്ടത്. സി.എന്‍.എന്‍. പ്രോഗ്രാമിനാണ് ഡോ.സജ്ജയ്ഗുപ്ത റിപ്പോര്‍ട്ടിങ്ങ് അവാര്‍ഡിനര്‍ഹമായത്.
മാരിജുവാന(കഞ്ചാവ്) രോഗികളില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും, രാഷ്ട്രീയ സ്വാധീനം എങ്ങനെയായിരിക്കുമെന്നുള്ള വിഷയമാണ് റിപ്പോര്‍ട്ടിന് വിധേയമായത്.
1993ല്‍ സ്ഥാപിച്ച ഈ അവാര്‍ഡ് പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നതില്‍ വിജയിക്കുന്ന പ്രഗല്ഭരായ പത്രപ്രവര്‍ത്തകര്‍ക്കാണ് ലഭിക്കുക.
ഡോ. സജ്ജയ് ഗുപ്തയുടെ സി.എന്‍.എന്‍. പ്രോഗ്രാം അമേരിക്കയിലെ ടി.വി. പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിഷയങ്ങള്‍ വിദഗ്ദമായി അവതരിപ്പിക്കുക എന്നതാണ് 'ഡോ.സജ്ജയ് ഗുപ്ത' പ്രോഗ്രാമിലൂടെ സി.എന്‍.എന്‍. ലക്ഷ്യമിടുന്നത്.
Comments