ചാള്‍സ്ടണ്‍: ജൂണ്‍ 17 ബുധനാഴ്ച രാത്രി 9 മണിക്ക് ചാള്‍സ്ടണ്‍ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി ചാള്‍സണ്‍ മേയറും, പോലീസും സ്ഥിരീകരിച്ചു. 8 പേര്‍ പള്ളിക്കകത്തും ഒരാള്‍ പുറത്തുവെച്ചുമാണ് കൊല്ലപ്പെട്ടത്.
പള്ളിയില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുന്ന സമയം ക്ലീന്‍ഷേവു ചെയ്ത 21 വയസ്സുള്ള ഒരു വെള്ളക്കാരന്‍ യുവാവാണ് യാതൊരു പ്രകോപനവും ഇല്ലാതെ അകത്തു കയറി വെടിയുതിര്‍ത്തത്.
വെടിവെച്ചു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് പിടികൂടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
1891 ല്‍ സ്ഥാപിതമായ മെത്തഡിസ്റ്റ് ചര്‍ച്ച് സൗത്ത് കരോളിനായിലെ പഴക്കം ചെന്ന ഒരു ചര്‍ച്ചാണ് റവ.ക്ലമന്റാ പിങ്കിനി എന്ന ഒരു പാസ്റ്ററാണ് ചര്‍ച്ചിന്റെ ചുമതല വഹിക്കുന്നത്.
പള്ളിക്കു ചുറ്റും പോലീസ് സംരക്ഷണ വലയം തീര്‍ത്തിട്ടുണ്ട്.
വെടിവെപ്പു സംഭവത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെബ് ബുഷ് വ്യാഴാഴ്ച ചാള്‍സ്ടണില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചരണം മാറ്റിവെച്ചു.
Comments