You are Here : Home / Readers Choice

സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ശക്തമായ പ്രമേയവുമായി ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 18, 2015 11:10 hrs UTC

കൊളമ്പസ്(ഒഹായൊ): രാഷ്ട്രീയമായോ, നിയമപരമായോ, സ്വവര്‍ഗ്ഗ വിവാഹത്തിന് ഇപ്പോള്‍ നല്‍കുന്ന നിര്‍വചനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
ദൈവീക അടിസ്ഥാന പ്രമാണങ്ങളെ അനുസരിക്കുക എന്നതാണ് ഏറ്റവും വലിയ കര്‍ത്തവ്യമായി കാണുന്നത്്. അതിനെതിരെ പരമോന്നത നീതിപീഠമായ അമേരിക്കന്‍ സുപ്രീം കോടതി തീരുമാനമെടുത്താല്‍ പോലും അനുസരിക്കുവാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ല. വിവാഹത്തെകുറിച്ചു ബൈബിള്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനം, തലമുറകളായി പിന്‍തുടരുന്ന വിവാഹ സങ്കല്‍പ്പം. ഇതില്‍ നിന്നും ഒരു അണുവിടക്ക് വ്യതിചലിക്കുവാന്‍ ഞങ്ങള്‍ക്കാവില്ല, സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കികൊണ്ട് പ്രസിഡന്റ് റോണി ഫ്‌ളോയ്ഡ് വ്യക്തമാക്കി.
 
 
പതിനാറ് മുന്‍ പ്രസിഡന്റുമാര്‍ ഒപ്പിച്ച പ്രസ്താവനയുടെ പകര്‍പ്പു ജൂണ്‍ 17 ബുധനാഴ്ചയാണ് പുറത്തുവിട്ടത്.
ജീവിതാന്ത്യം വരെ നിലനില്‍ക്കുന്ന പുരുഷ സ്ത്രീ ബന്ധമാണ് വിവാഹത്തിലൂടെ ഉടലെടുക്കുന്നത്. ഇത് വിലപേശുന്നതിനോ, വ്യത്യസ്ഥ നിര്‍വചനത്തിനോ വിട്ടുകൊടുക്കുന്നത്് ക്രിസ്തു സഭയുടെ വിശ്വാസ സമൂഹമായ ബപ്ണിസ്റ്റ് ചര്‍ച്ചിന് അംഗീകരിക്കാവുന്നതല്ല. സ്വവര്‍ഗ്ഗ വിവാഹത്തിനോ, അതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കോ ബാപ്റ്റിസ്റ്റ് ദേവാലയങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കുകയോ, വേദിയാക്കുകയോ ചെയ്യുന്നതല്ലെന്നും പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു.
നോണ്‍ കാത്തലിക്ക്് ഡിനോമിനേഷനില്‍ അമേരിക്കയിലെ ഏറ്റവും വലിയ ചര്‍ച്ചായ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ 16 മില്യന്‍ അംഗങ്ങളും കണ്‍വന്‍ഷനില്‍ എടുത്ത തീരുമാനം അംഗീകരിക്കുകയും, പ്രാവര്‍ത്തീകമാക്കുകയും വേണമെന്ന്് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.