ടെക്സാസില്‍ ഈ വര്‍ഷത്തെ ഒന്‍പതാമത്തെ വധശിക്ഷ നടപ്പാക്കി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, June 19, 2015 10:32 hrs UTC
ഹണ്ട്സ് വില്ല : 2015 ല്‍ ഇതുവരെ അമേരിക്കയില്‍ നടപ്പാക്കിയ 17 വധ ശിക്ഷകളില്‍ ഒന്‍പതും നടപ്പാക്കിയത് ടെക്സാസില്‍.ഈസ്റ്റ് ടെക്സാസിലെ ഓട്ടോ റിപ്പയര്‍ ഷോപ്പ് ഉടമ ജെയിംസിന്റെ (75 കട കവര്‍ച്ച ചെയ്ത ശേഷം അടിച്ചു കൊലപ്പെടുത്തിയതിന് 14 വര്‍ഷം മുമ്പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടയ് ലറില്‍ നിന്നുളള ഗ്രിഗറി റസ്സുസായുടെ വധശിക്ഷ ഹണ്ട്സ് വില്ല ജയിലില്‍ നടപ്പാക്കി.
വൈകിട്ട് ആറിനു ഡെത്ത് ചേംബറില്‍ വിശ്രമ മിശ്രിതം സിരകളിലൂടെ കടത്തി വിട്ട് 20 മിനിറ്റിനുളളില്‍ മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ യുഎസ് സുപ്രീം കോടതി പ്രതിയുടെ കേസ് പുനര്‍ വിചാരണ ചെയ്യുമെന്ന് ആവശ്യം ഏഴംഗ ബെഞ്ച് ഐക്യ കണ്ഠേനെ തളളികളഞ്ഞിരുന്നു.
അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന വാര്‍ഡന്റെ ചോദ്യത്തിന് സമാധാനത്തോടെ എന്റെ ഭവനത്തിലേക്ക് പോകുവാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു എന്ന മറുപടിയാണ് പ്രതി നല്‍കിയത്.
വധശിക്ഷയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ വരുന്ന മാസങ്ങളില്‍ അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കുവാന്‍ ടെക്സാസ് സംസ്ഥാനം തയ്യാറെടുക്കുകയാണ്. ഇതിനാവശ്യമായി ഫിനൊ ബാര്‍ബിറ്റോള്‍ വിഷ മിശ്രിതം കണ്ടെത്തുന്നതിനുളള ശ്രമത്തിലാണ് ജയിലധികൃതര്‍.
Comments