You are Here : Home / Readers Choice

കോണ്‍ട്രാക്റ്റ് ജീവനക്കാര്‍ക്ക് ഏഴുദിവസം ശമ്പളത്തോടു കൂടിയ അവധി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 08, 2015 10:37 hrs UTC

 
വാഷിംഗ്ടണ്‍ ഡി.സി.: ഫെഡറല്‍ കോണ്‍ട്രാക്ടേഴ്‌സിന്റെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏഴു ദിവസത്തെ ശമ്പളത്തോടു കൂടിയ സിക്ക് ലീവ് അനുവദിച്ചു കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഇന്ന് ഒപ്പുവെച്ചു.
 
ലേബര്‍ ദിന സമ്മാനമായി നല്‍കിയ ശമ്പളത്തോടുകൂടിയ അവധി 300,000 തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കും. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും.
മുപ്പതു മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂറിന്റെ ശമ്പളമാണ് സിക്ക് ലീവായി ലഭിക്കുക.
ഒബാമ ഒപ്പുവെച്ച ഈ ഉത്തരവു ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
 
ലേബര്‍ ഡെയില്‍ ബോസ്റ്റണില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തതിനു ശേഷമാണ് ഒബാമ ഉത്തരവില്‍ ഒപ്പുവെച്ചത്.
 
ബോസ്റ്റണില്‍ ഒത്തുകൂടിയ 700 യൂണിയന്‍ ജീവനക്കാര്‍ ഹര്‍ഷാരവത്തോടെയാണ് ഒബാമയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.