കെന്റക്കി: ക്രിസ്ത്യന്‍ വിശ്വാസം ഏറ്റവും പരിപാവനമാണെന്ന് കരുതുന്ന കെന്റക്കി കൗണ്ടി ക്ലാര്‍ക്ക് കിം ഡേവിഡ് സ്വവര്‍ഗ്ഗ വിവാഹത്തിന് ലൈസെന്‍സ് നല്‍കാന്‍ വിസമ്മതിക്കുന്നത്, സുപ്രീം കോടതി വിധിയ്‌ക്കെതിരാണെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വ്യാഴാഴ്ച ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജി തന്നെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ഉപാധികളോടെ വിട്ടയയ്ക്കുവാന്‍ ഇന്ന് ഉത്തരവിട്ടു.
കാര്‍ട്ടര്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ അഞ്ചുദിവസം തടവില്‍ കഴിയേണ്ടിവന്നത് രാഷ്ട്രീയ രംഗത്ത് ചൂടേറിയ സംവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.
ഒടുവില്‍ മൈക്ക് ഹക്കബി ഉള്‍പ്പെടെ നിരവധി പേര്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ക്ലാര്‍ക്കിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് ജഡ്ജി പുതിയ ഉത്തരവിറക്കാന്‍ നിര്‍ബന്ധിതനായത്.
കൗണ്ടിയിലെ മറ്റു ക്ലാര്‍ക്കുമാര്‍ സ്വവര്‍ഗ്ഗ ലൈസെന്‍സ് നല്‍കുന്നതു യാതൊരു വിധത്തിലും തടസ്സപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് കോടതി ഇവരെ വിട്ടയച്ചത്.
കൗണ്ടി ക്ലാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു ഒരോ പതിനാലു ദിവസം കഴിയുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത ആഴ്ച ക്ലാര്‍ക്ക് ജോലിയില്‍ പ്രവേശിക്കുമെന്ന അറ്റോര്‍ണി പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹത്തിന് കിം ഡേവിഡ് അനുകൂലിക്കുമോ അതോ മതവിശ്വാസത്തിന്റെ പേരില്‍ നിഷേധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
Comments