You are Here : Home / Readers Choice

സിയാറ്റില്‍ അദ്ധ്യാപക സമരം തുടരുന്ന തിങ്കളാഴ്ചയും വിദ്യാലയങ്ങള്‍ക്ക് അവധി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 14, 2015 11:54 hrs UTC

 
സിയാറ്റില്‍ : ശബള വര്‍ദ്ധനവും, തൊഴില്‍ സംരക്ഷണവും ആവശ്യപ്പെട്ടു സിയാറ്റിലെ ഏകദേശം 5000 ത്തില്‍ പരം അദ്ധ്യാപകര്‍ ബുധനാഴ്ച ആരംഭിച്ച പണിമുടക്ക് തുടരുന്നു.
 
അദ്ധ്യാപകരുമായുള്ള സിറ്റി അധികൃതരുടെ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പണിമുടക്ക് തുടരുവാനുള്ള സാഹചര്യം കണക്കിലെടുത്താണ് നാളേയും(തിങ്കളാഴ്ച) വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലാം ദിവസമാണ് വിദ്യാലയങ്ങള്‍ അടച്ചിടുന്നത്.
 
അദ്ധ്യാപക സമരം അനിശ്ചിതമായി തുടരുകയാണെങ്കില്‍ ഗ്രാജുവേഷന്‍ ഡെയും, അവധി ദിവസങ്ങളും മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്റ്റേയ്‌സി ഹൊവാര്‍ഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
സിയാറ്റില്‍ 53,000 പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്.
വിദ്യാലയങ്ങളില്‍ കുട്ടികളെ വിട്ടു ജോലിക്കു പോകുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.