ലൂസിയാന : പതിനേഴ് മാസമായ ഡൗണ്‍ സിഡ്രോം രോഗം ജന്മനാ ഉണ്ടായിരുന്ന മകനെ ഹാന്റ് സാനിറ്ററൈസറും ഫെര്‍ഫ്യൂമും കുടിക്കുവാന്‍ നല്‍കി ദയാവധം നടത്തിയെന്ന് കുറ്റം ഏറ്റു പറഞ്ഞ 20 വയസ്സുക്കാരി മാതാവ് എറിക്ക വിഗ്‌സ്‌റ്റോമിനെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചുകൊണ്ടു സെപ്റ്റംബര്‍ 15ന് ചൊവ്വാഴ്ച ജഡ്ജി ഉത്തരവിട്ടു.
ശിക്ഷാ കലാവധി പൂര്‍ത്തിയാക്കുന്നതിനിടെ പരോള്‍ പോലും അനുവദിക്കുകയില്ല എന്ന് കോടതി ഉത്തരവില്‍ പറയുന്നു.
2014 ജനുവരിയിലാണ് 17 മാസമുള്ള ലൂക്കാസ് മരണമടഞ്ഞത്. ശരീരാവയവങ്ങളുടെ രാസപരിശോധനയില്‍ മരിച്ച കുഞ്ഞിന്റെ രക്തത്തില്‍ മൂന്നിരിട്ടി പരിധിയില്‍ കവിഞ്ഞ ആള്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു.
അറിഞ്ഞുകൊണ്ടു നടത്തിയ കൊലകേസ്സായി പരിഗണിച്ചു ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് കോടതി വിധിച്ചത്. കുട്ടിയുടെ പിതാവിനും ഇതില്‍ പങ്കുള്ളതായി മൊഴി നല്‍കിയെങ്കിലും, അന്വേഷണത്തില്‍ ഭാര്യയെ സംരക്ഷിക്കുന്നതിനാണ് ഭര്‍ത്താവ് കളവു പറഞ്ഞതാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് വിചാരണ കാലാവധിയില്‍ ഒരു വര്‍ഷം ജയിലില്‍ കിടന്നതു ശിക്ഷയായി പരിഗണിക്കുന്നതായും കോടതി ഉത്തരവില്‍ ചൂണ്ടികാട്ടി. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനായിരുന്നു ചെറിയ ശിക്ഷ നല്‍കിയത്.
Comments