You are Here : Home / Readers Choice

സൂപ്പര്‍ മൂണ്‍ ലൂനാര്‍ എക്‌സ്പ്രസ് അപൂര്‍വ്വ പ്രതിഭാസം-സെപ്റ്റംബര്‍ 28ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 26, 2015 12:18 hrs UTC

 
നാസ(ഹൂസ്റ്റണ്‍): മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ മൂണ്‍ ലൂനാര്‍ എക്ലിപ്‌സ് കാണുന്നതിനുള്ള അപൂര്‍വ്വ അവസരം സെപ്റ്റംബര്‍ 28ന്. പതിനെട്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും ഇങ്ങനെയൊരു അവസരം വീണ്ടും ലഭിക്കുവാന്‍.
 
ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി നില്ക്കുമ്പോള്‍ മാത്രമാണ് ലൂനാര്‍ എക്ലിപ്‌സ് സംഭവിക്കുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുമ്പോല്‍ അല്പം സൂര്യരശ്മികള്‍ ചന്ദ്രനില്‍ എത്തുന്നു. ഇതു ചന്ദ്രനില്‍ ചുവപ്പുനിറം ഉണ്ടാക്കുന്നതിനാല്‍  ബ്ലഡ് മൂണ്‍ എന്നാണിത് അറിയപ്പെടുന്നത്.
 
പൂര്‍ണ്ണ ഗ്രഹണം സെപ്റ്റംബര്‍ 28 ഞായര്‍ രാത്രി 10.11(EDT) 7.11(PDT) നു ആരംഭിക്കും. ഏകദേശം ഒരു മണിക്കൂര്‍ 12 മിനിട്ടു നീണ്ടു നില്‍ക്കുമെന്നാണ് വാനശാസ്ത്ര ഗവേഷകര്‍ പറയുന്നത്. നോര്‍ത്ത്, സൗത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക വെസ്റ്റ് ഏഷ്യയുടെ ഒരു ഭാഗം, ഈസ്റ്റേണ്‍ പസഫിക്ക് എന്നിവിടങ്ങില്‍ ഇതു വ്യക്തമായി കാണാമെന്ന് നാസ പറഞ്ഞു. ഇതിനു പ്രത്യേക കണ്ണട ധരിക്കേണ്ടതില്ല. ബൈനാകുലറും, ടെലിസ്‌ക്കോപ്പും ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും ഇവര്‍ ചൂണ്ടികാട്ടി. 1910, 1928, 1946, 1964, 1982 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ഈ അപൂര്‍വ്വ പ്രതിഭാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.