മാര്‍ക്‌സ് വില്ല (ലൂസിയാന): ഈ വര്‍ഷം ഒക്ടോബര്‍ 4 വരെ അമേരിക്കയില്‍ 834 പേര്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 17 പേര്‍ കുട്ടികളാണെന്നും ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ 3 ചൊവ്വാഴ്‌ച രാത്രി ഒന്‍പതിന് പൊലീസിന്റെ വെടിയേറ്റ് ആറു വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിതെന്ന അപഖ്യാതി കൂടി പൊലീസിന്റെ ചരിത്രത്തില്‍ കുറിക്കപ്പെട്ടു. ചൊവ്വാഴ്‌ച രാത്രി 7 ന് വാഹനം ഓടിച്ചു പോയിരുന്ന ക്രിസ്‌ഫ്യു എന്ന 25 കാരന് വാറണ്ട് കൈമാറാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം പുറകോട്ടു എടുത്തു പൊലീസ് വാഹനത്തില്‍ ഇടിക്കുമെന്ന സ്ഥിതി വന്നതോടെയാണ് പൊലീസ് ക്രിസിനു നേരെ നിറയൊഴിച്ചത്. മുന്‍ സീറ്റില്‍ ഇരുന്നിരുന്ന മകന്‍ 6 വയസ്സുളള ജെറമി ഡേവിഡിന്റെ മാറിലും ശിരസ്സിലും പൊലീസിന്റെ വെടിയുണ്ട തുളച്ചു കയറുകയായിരുന്നു. വെടിയേറ്റ് പിതാവ് ഗുരുതര സ്ഥിതിയില്‍ ആശുപത്രിയില്‍ കഴിയുന്നു. പൊലീസിന്റെ വെടിയേറ്റ് ഓട്ടിസ രോഗ ബാധിതനായ ആറ് വയസുകാരന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് ലൂസിയാന പൊലീസ് തലവന്‍ മൈക്ക് എഡ്‌മണ്‍സന്‍ പറഞ്ഞു.
Comments