You are Here : Home / Readers Choice

ലസ്ബിയന്‍ ദമ്പതിമാരില്‍ നിന്നും കുട്ടിയെ മാറ്റണമെന്ന് കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 13, 2015 12:26 hrs UTC

യുട്ട: ലസ്ബിയന്‍ ദമ്പതിമാര്‍ ദത്തെടുത്തു വളര്‍ത്തുന്ന ഒരു വയസ്സുള്ള പെണ്‍കുട്ടിയെ ഏഴുദിവസത്തിനകം വീട്ടില്‍ നിന്നും മാറ്റണമെന്ന് യുട്ടാ സെവന്‍ത്ത് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജുവനയ്ല്‍ ജഡ്ജി സ്‌ക്കോട്ട് ജൊഹെന്‍സന്‍ ഉത്തരവിട്ടു കഴിഞ്ഞവര്‍ഷം വിവാഹിതരായ ലസ്ബിയന്‍ ദമ്പതികള്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമായി സുപ്രീം കോടതി ഉത്തരവിട്ടതിനു ശേഷമാണ് 8 മാസമുള്ള പെണ്‍കുട്ടിയെ ഓഗസ്റ്റ് മാസം ദത്തെടുത്തത്. സ്വവര്‍ഗ്ഗ വിവാഹിതര്‍ ദത്തെടുത്തു വളര്‍ത്തുന്ന കുട്ടികള്‍ ശരിയായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ത്തുന്ന കുട്ടികളെപോലെ ഗുണകരമായിരിക്കയില്ല എന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നതെന്ന് ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടികാട്ടി. ജഡ്ജിയുടെ വിധി ഞങ്ങളെ ഞെട്ടിച്ചതായും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ലെസ്ബിയന്‍ ദമ്പതിമാര്‍ പറഞ്ഞു. ഒക്ടോ.3 ചൊവ്വാഴ്ച ലസ്ബിയന്‍ ദമ്പതിമാരായ ഏപ്രില്‍ ഹോഗ്ലാന്റ്(38), റബെക്ക പിയേഴ്‌സ്(34) എന്നിവര്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഏഴു ദിവസത്തിനകം ഇവര്‍ക്ക് കുട്ടിയെ വിട്ടുകൊടുക്കേണ്ടിവരും. കോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വ്യക്തിപരമായ വിശ്വാസങ്ങള്‍ ഒരിക്കലും വിധിയെ സ്വാധീനിക്കുവാന്‍ അനുവദിക്കരുത്. ഗവര്‍ണ്ണര്‍ ഗാരി ആര്‍ ഹെര്‍ബര്‍ട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.