ലൂസിയാന: ലൂസിയനാന ഗവര്‍ണ്ണറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്തുനിന്നും പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നുമാസമായി ചൂടേറിയ വാഗ്‌വാദങ്ങളും, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ഇന്ന് (നവംബര്‍ 17) വിരാമമിടുന്നതായി ജിന്‍ഡാല്‍ പറഞ്ഞു. നാല്‍പ്പത്തിനാലുകാരനായ ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണര്‍ പദവിയില്‍ തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കി. ഈവര്‍ഷാവസാനം അദ്ദേഹം പദവി ഒഴിയും. `പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. ഈവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്റേതല്ല' തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ജിന്‍ഡാല്‍ വിശദീകരിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ആരെ പിന്തുണയ്‌ക്കും എന്നത് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. നാളെ അയോവ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയുള്ള ജിന്‍ഡാലിന്റെ അപ്രതീക്ഷിത പ്രഖ്യാപനം പ്രവര്‍ത്തകരെ നിരാശപ്പെടുത്തി. ഫോക്‌സ് ഫോര്‍ സ്റ്റുഡോയിയില്‍ പത്‌നി സുപ്രിയയുമൊത്താണ് ജിന്‍ഡാല്‍ ഔദ്യോഗിക പിന്‍വാങ്ങല്‍ പ്രഖ്യാപിക്കാന്‍ എത്തിയത്.ജിന്‍ഡാലിന്റെ മുഖ്യ ഉപദേശകന്‍ കര്‍ട്ട ആഡേഴ്‌സും ഒപ്പമുണ്ടായിരുന്നു. ലൂസിയാന ഗവര്‍ണറായി ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും യു.എസ് കോണ്‍ഗ്രസ് അംഗമായും, 2007-ല്‍ മുപ്പത്താറാം വയസ്സില്‍ ഗവര്‍ണറായും ജിന്‍ഡാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്രസ്‌ത്യന്‍ വിഭാഗത്തിന്റെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയ ജിന്‍ഡാല്‍ സ്വര്‍ഗ്ഗ വിവാഹത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
Comments