വാഷിംഗ്ടണ്‍ ഡിസി: രാജ്യത്ത് നിലവില്‍ ഭീകരാക്രമണ ഭീഷണി നിലവിലില്ലെന്നും ഇതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണെ്ടന്നും പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പുനല്‍കി. കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ പൗരന്മാരുടെ പൂര്‍ണ സൂരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് ഡിസംബര്‍ 17നു വെര്‍ജീനിയ നാഷണല്‍ കൗണ്ടര്‍ ടെററോറിസം സെന്ററില്‍ നിന്നും രാജ്യത്തോടായി നടത്തിയ ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ ഒബാമ പറഞ്ഞു. പാരീസിലും സാന്ബര്നാര്ഡിനോയിലും നടന്ന ഭീകരാക്രമണത്തിനുശേഷം ജനങ്ങള്‍ ആശങ്കാകുലരാണെന്നും എന്നാല്‍, അമേരിക്ക ഭീകരതയ്ക്കെതിരെ സ്വീകരിച്ചിരിക്കുന്ന ശക്തമായ നടപടികള്‍ ലോകത്തിലെ മറ്റേതു രാജ്യങ്ങളുടേതിലും മികച്ചതാണെന്നും ഒബാമ അവകാശപ്പെട്ടു. ഒറ്റപ്പെട്ട തോക്കുധാരികള്‍ നടത്തുന്ന ആക്രമണമാണ് ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ഭീകരതയുടെ മറ്റൊരു മുഖമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഇത്തരക്കാരെ കണെ്ടത്തുന്നതും തടയുന്നതും ശ്രമകരമാണെന്നും ബറാക് ഒബാമ കൂട്ടിച്ചേര്‍ത്തു.
Comments