ലോസ് ആഞ്ചലസ്: മാഡി ദാസിന്റെ അതിരുകളില്ലാത്ത ഭക്തി ഭജന്‍ ആല്‍ബം ലോസ് ആഞ്ചല്‍സില്‍ 2016 ഫെബ്രുവരിയില്‍ നടക്കുന്ന അമ്പത്തി എട്ടാമത് ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലെ അവാര്‍ഡിനാണ് ബജന്‍ ആല്‍ബം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. 2015 മെയ് 12 ന് പ്രകാശനം ചെയ്യപ്പെട്ട ബജന്‍ ആല്‍ബത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാഡി ദാസാണ്. ഇന്ത്യയിലെ വൃന്ദാവനില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ ലോകത്തിലെ 11 പ്രശസ്ത കലാകാരന്മാരുടെ സഹകരണത്തോടെയാണ് ഈ ആല്‍ബം നിര്‍മ്മിക്കപ്പെട്ടിരുന്നത്. 'രാധ ജയ് ജയ് മാധവ്', നമൊ മഹാ വന്ദനായാ ഭജ ഗോവിന്ദം' തുടങ്ങിയ കീര്‍ത്തനങ്ങളും. ഭജനകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജര്‍മ്മനിയില്‍ ജനിക്കുകയും, വെസ്റ്റ് ബംഗാള്‍ യു.പി. എന്നിവിടങ്ങളില്‍ പഠനം നടത്തിയ ശേഷം 31 ന് അമേരിക്കയിലേക്ക് താമസം മാറ്റി ഭജന്‍ ആല്‍ബത്തിന്റെ ഈണം യഥാര്ത്്ഥ്യ ട്യൂണില്‍ നിന്നും അല്പം ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഭജന്‍ ആല്‍ബത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ ഇന്ത്യയിലെ വൃന്ദാവനില്‍ പഠനം നടത്തുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുമെന്ന് ദാസ് അറിയിച്ചു. ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ സിത്താറിസ്റ്റ് അനൗഷ്ക ശങ്കര്‍, ഇന്റൊ-ബ്രിട്ടീഷ് ഡയറക്ടര്‍ ആസിഫ് കപാടിയ എന്നിവരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Comments