ഓസ്റ്റിന്‍: ജനുവരി ഒന്നു മുതല്‍ ടെക്‌സസ്സില്‍ പരസ്യമായ തോക്ക് കൊണ്ടു നടക്കുന്നതിന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള നിയമം നിലവില്‍ വന്നു. ഈ നിയമം നിലവില്‍ വരുന്ന 45-മത് സംസ്ഥാനമാണ് ടെക്‌സസ്. പുതിയ നിയമമനുസരിച്ച് അരയിലോ, ഷോള്‍ഡറിലോ സ്ട്രാപ്പില്‍ തോക്ക് കൊണ്ടുനടക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. തോക്ക് ലൈസെന്‍സ് ഉള്ളവര്‍ക്ക് പുതിയൊരു തോക്ക് വാങ്ങണമെങ്കില്‍ സെക്യൂരിറ്റി ലൈനില്‍ നില്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ പുതിയതായി തോക്ക് വാങ്ങുന്നവര്‍ക്ക് കര്‍ശനമായി സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസെന്‍സുള്ള തോക്കുധാരികള്‍ക്ക് ജോലി സ്ഥലങ്ങളിലോ, കടകളിലോ പോകുമ്പോള്‍ കൈവശം ഉള്ള തോക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനും പുതിയ നിയമം അനുമതി നല്‍കുന്നു. ഇതിനിടെ സൈപ്രസിലുള്ള ബ്രൂക്ക്‌സ് പ്ലേയ്‌സില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന തോക്കുമായി വരുന്നവര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്ന് കടയുടമ പ്രഖ്യാപിച്ചു. അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക അറിയിച്ച കടയുടമ, എല്ലാവരും തോക്ക് കൈവശം വക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അറിയിച്ചു. എനിക്ക് ഒരു കുടുംബം ഉണ്ട്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എന്റേതാണ്- ട്രെന്റ് ബ്രൂക്ക്‌സ് പറഞ്ഞു. ഗണ്‍ ലോബിയുടെ ശക്തമായ സമ്മര്‍ദം ടെക്‌സസ്സില്‍ ഓപ്പന്‍ ക്യാരി ഗണ്‍ നിയമം നിലവില്‍ വരുന്നതിന് നിര്‍ണ്ണായക ഘടകമായിരുന്നു. ഇരുപത്തി ഒന്നു വയസ്സ് പൂര്‍ത്തീകരിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് കൈവശം വക്കുന്നതിനുള്ള അനുമതി ചില യൂണിവേഴ്‌സിറ്റികള്‍ കാര്യമായി പരിഗണിച്ചുവരുന്നു.
Comments