ലോസ് ആഞ്ചലസ്: ഓവര്‍ ഡോസ് മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് മൂന്നു രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ റോലാന്റ് ഹൈറ്റ്‌സ് ക്ലിനിക്ക് ഉടമ വനിതാ ഡോക്ടര്‍ക്ക് മുപ്പതുവര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കുന്നതിന് വെള്ളിയാഴ്ച(ഇന്ന്) ലോസ് ആഞ്ചലസ് ജഡ്ജി വിധിച്ചു. കഴിഞ്ഞ വര്‍ഷാവസാനം ലോസ് ആഞ്ചലസ് ജൂറി വു നുഗിയന്‍(28), സ്റ്റീവന്‍ ഓഗല്‍(25), ജോയ് റൊവെറെ(21) എന്നിവരുടെ മരണത്തിന് വനിതാ ഡോക്ടര്‍ ഹിസ്-യിഗ്-സെങ്ങ്(Hsio-Ying-Tseng) ഉത്തരവാദിയാണെന്ന് കണ്ടെത്തിയിരുന്നു. അമിതമായി മരുന്നുകള്‍ക്ക് കുറുപ്പു നല്‍കി, രോഗികള്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട കേസ്സില്‍ അമേരിക്കയില്‍ ഒരു ഡോക്ടറെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ജയില്‍ ശിക്ഷക്ക് വിധിക്കുന്നത് ആദ്യമായാണ്. രാജ്യത്താകമാനമുള്ള ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്ന് കുറിപ്പു നല്‍കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു ഒരു മുന്നറിയിപ്പാണിതെന്ന് നിയമവിദഗ്ദര്‍ ചൂണ്ടികാട്ടി. രോഗികള്‍ക്ക് ഇത്രയും അപകടകരമായ മരുന്നുകള്‍ക്ക് കുറിപ്പ് നല്‍കുമ്പോള്‍ വനിതാ ഡോക്ടര്‍ക്ക് സാമ്പത്തിക ലാഭം മാത്രമായിരുന്നു ലക്ഷ്യം. അരിസോണ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ജോയ് റിവറൊ 300 മൈല്‍ ഡ്രൈവ് ചെയ്താണ് വനിതാ ഡോക്ടറുടെ ക്ലീനിക്കല്‍ മരുന്നിനുള്ള കുറിപ്പു ലഭിക്കുന്നതിന് എത്തിയത്. നിയമവിരുദ്ധ മരുന്നുകള്‍ക്ക് കുറിപ്പുകള്‍ നല്‍കിയ പന്ത്രണ്ട് കേസ്സുകള്‍ ഡോക്ടര്‍ക്കെതിരെ ജൂറി കണ്ടെത്തിയിരുന്നു.
Comments