You are Here : Home / Readers Choice

മുപ്പത്തിയെട്ടുകാരനെ അടിച്ചു വീഴ്ത്തി സ്വർണ്ണ പല്ല് കവർന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 20, 2016 01:04 hrs UTC

കലിഫോർണിയ ∙ പട്ടാപ്പകൽ സാൻഫ്രാൻസിസ്ക്കൊ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ രണ്ട് കവർച്ചക്കാർ മുപ്പത്തിയെട്ടുകാരനെ മുഖത്തടിച്ചു വീഴ്ത്തി സ്വർണ്ണ പല്ല് കവർന്നെടുത്തതായി സാൻഫ്രാൻസിസ്കൊ പൊലീസ് പറഞ്ഞു. ഇന്ന് ഫെബ്രുവരി 19 വെളളിയാഴ്ച വൈകിട്ട് 4.30 ന് കേർണി സ്ട്രീറ്റിൽ വെച്ചായിരുന്നു അക്രമണം. അടിയേറ്റ് നിലത്തു വീണ ഉടനെ വായ് ബലമായി തുറന്ന് പല്ല് പറിച്ചെടുക്കുകയും വീണ്ടും മർദ്ദിച്ചശേഷം കൈവശമുണ്ടായിരുന്ന സെൽഫോണും തട്ടിയെടുത്താണ് അക്രമികൾ ഓടി രക്ഷപ്പെട്ടത്. മുഖത്തും കാൽമുട്ടിലും പരുക്കേറ്റ മുപ്പത്തിയെട്ടുകാരനെ പൊലീസ ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും പ്രതികൾക്കുവേണ്ടി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.