കണക്ക്റ്റിക്കട്ട്: ബേബിസിറ്റിങ്ങിനിടയില്‍ ഒന്നരവയസ്സുള്ള കുട്ടി മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ വംശജ കിന്‍ഞ്ചല്‍(Kinjal) പട്ടേലിന്(29) സുപ്പീരിയര്‍ കോടതി ജഡ്ജി പാട്രിക്ക് ജെ ക്ലിഫോര്‍ട്ട് 14 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം ഏറ്റു പറഞ്ഞു. ഭക്ഷണം കൊടുക്കുന്നതിനിടയില്‍ കുട്ടി ഛര്‍ദ്ദിക്കുകയും, പട്ടേലിന്റെ മുഖത്തേക്ക് ഭക്ഷണാംശങ്ങള്‍ തെറിക്കുകയും ചെയ്തതില്‍ നിയന്ത്രണം നഷ്ടപ്പെട്ട പ്രതി കുഞ്ഞിനെ പൊക്കിയെടുത്ത് പല തവണ നിലത്തേക്ക് വലിച്ചെറിയുകയും, വീണ്ടും കുട്ടിയുടെ തല ശക്തമായി പുറകോട്ടും മുമ്പോട്ടും ഷെയ്ക്ക് ചെയ്തതായും മൊഴി നല്‍കി. വാവിട്ട് നിലവിളിച്ച കുഞ്ഞിനോടു അതിക്രൂരമായാണ് പ്രതി പെരുമാറിയത്. ഈ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും പോലീസ് കേസ്സെടുത്തിരുന്നു. 2013 ഡിസംബര്‍ 14ന് കുട്ടിയോടു ക്രൂരമായി പട്ടേല്‍ പെരുമാറുകയും, ചുണ്ടിനും താടിക്കും പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതി കുട്ടിയെ ബേബിസിറ്റ് ചെയ്യുന്നതില്‍ നിന്നും പട്ടേലിനെ വിലക്കിയിരുന്നു. ഈ വിലക്കിനെ മാനിക്കാതെ വീണ്ടും കുട്ടിയെ അവരെ തന്നെ ഏല്‍പിച്ചതിനാണ് മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്തത്.
Comments