20 കൗണ്ടികളെ പ്രളയബാധിത പ്രദേശമായി ടെക്‌സസ്സ് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, March 15, 2016 12:28 hrs UTC
ഓസ്റ്റിന്‍: കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ ശക്തമായ മഴയിലും, കാറ്റിലും, വെള്ളപൊക്കത്തിലും കനത്ത നാശനഷ്ടം സംഭവിച്ച ഈസ്റ്റ് ടെക്‌സസ്സിലെ പ്രധാന ഇരുപത് കൗണ്ടികളെ സംസ്ഥാന പ്രളയബാധിത പ്രദേശമായി ടെക്‌സസ്സ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബര്‍ട്ട ഇന്ന്(മാര്‍ച്ച് 14ന്) പ്രഖ്യാപിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനും, ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനം തയ്യാറാണെന്ന് ഇന്ന് ഗവര്‍ണ്ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
ഹാരിസണ്‍, ഹൂപ്പന്‍, ജാസ്പര്‍, മഡിസണ്‍, ഓറഞ്ച്, പാര്‍ക്കര്‍, ടൈയ്‌ലര്‍ തുടങ്ങിയ ഇരുപത് കൗണ്ടികളിലെ പ്രളയ ബാധിതര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഈ വിജ്ഞാപനം മൂലം ലഭ്യമാക്കും.
Comments