വാഷിംഗ്ടണ്‍ ഡി.സി.: സിക്ക് മതാചാരമനുസരിച്ചു ടര്‍ബന്‍ ധരിക്കുന്നതിനും, താടി വളര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് സിക്ക് അമേരിക്കന്‍ സൈനീകര്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സൈനീകരുടെ ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു അയച്ച കത്ത് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 29ന് കേസ് ഫയല്‍ ചെയ്തതെന്ന് സിക്ക് കൊയലേഷന്‍ നേതാക്കള്‍ പറഞ്ഞു. ആര്‍മി സ്‌പെഷലിസ്റ്റ് കന്‍വാര്‍ സിംഗ്, ഹര്‍പാല്‍ സിംഗ്, അര്‍ജന്‍ സിംഗ് എന്നീ സൈനികര്‍ക്കുവേണ്ടി സിക്ക് കൊയലേഷനാണ് കേസ്സ് ഫയല്‍ ചെയ്തരിക്കുന്നത്. ടര്‍ബനും, താടിയും നിരോധിക്കുന്ന ഉത്തരവ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം 27 റിട്ടയേര്‍ഡ് യു.എസ്. ജനറല്‍ യു.എസ്. ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഡിഫന്‍സിനു നിവേദനം നല്‍കിയിരുന്നു. സിക്കുകാരുടെ മതവിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ്സിലെ 105 അംഗങ്ങളും, പതിനഞ്ച് യു.എസ്. സെനറ്റേഴ്‌സും, 21 ഇന്റര്‍ ഫെയ്ത്ത്, സിവില്‍ റൈറ്റ്‌സ് സംഘടനകളും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ആത്മാര്‍ത്ഥമായി സേവിക്കുന്ന സിക്ക് സൈനീകര്‍ക്ക് അവരുടെ മതവിശ്വാസം സംരക്ഷിക്കുവാന്‍ അവസരം നല്‍കിയിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു കേസ് ഫയ് ചെയ്യുന്നതൊഴിവാക്കാമായിരുന്നുവെന്ന് സിക്ക് കൊയലേഷന്‍ ലീഗല്‍ ഡയറക്ടര്‍ ഹര്‍സിം റാന്‍ കൗര്‍ പറഞ്ഞു.
Comments