You are Here : Home / Readers Choice

സ്റ്റുഡന്റ് വിസ തട്ടിപ്പു കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 06, 2016 10:57 hrs UTC

വാഷിംഗ്ടണ്‍: ആയിരത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സ്റ്റുഡന്റ് വിസ തട്ടിപ്പു കേസില്‍ യു.എസ്. ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഇന്ന് (ഏപ്രില്‍ 5ന്) അറസ്റ്റ് ചെയ്ത 21 പേരില്‍ പത്തു ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍, വെര്‍ജിനി സംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രോക്കര്‍മാര്‍, റിക്രൂട്ടേഴ്‌സ്, എംപ്ലോയേഴ്‌സ് തുടങ്ങിയവരാണ് ഇന്ന് അറസ്റ്റിലായ ഇരുപത്തിഒന്നു പേര്‍. ന്യൂജേഴ്‌സി കോളേജില്‍ പണം നല്‍കി താമസിക്കുന്നതിനുള്ള സ്റ്റുഡന്റ് വിസ, വര്‍ക്കേഴ്‌സ് വിസ എന്നിവ തരപ്പെടുത്തി കൊടുക്കുന്നതിനാണ് ഇവര്‍ അറസ്റ്റിലായതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അധികൃതര്‍ ഇന്ന് വെളിപ്പെടുത്തി. ന്യൂജേഴ്‌സി ക്രാന്‍ഫോര്‍ഡിലുള്ള നോര്‍ത്തേണ്‍ ന്യൂജേഴ്‌സി യൂണിവേഴ്‌സിറ്റിയാണ് തട്ടിപ്പിന്റെ സിരാകേന്ദ്രം. കരിക്കുലമോ, അദ്ധ്യാപകരോ, ക്ലാസ്സുകളോ, യാതൊരു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഇല്ലാത്ത ഈ യുണിവേഴ്‌സിറ്റിയുടെ പേരില്‍ തട്ടിപ്പിനിരയായവര്‍ ഭൂരിപക്ഷവും ഇന്ത്യാ ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

സാമ്പത്തിക ലഭത്തിന് അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ സിസ്റ്റം ചൂക്ഷണം ചെയ്യുവാന്‍ ശ്രമിച്ച ബ്രോക്കര്‍മാരേയും, റിക്രൂട്ടേഴ്‌സിനേയും എ.ബി.ഐ.യുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ അറസ്റ്റു ചെയ്യുവാന്‍ കഴിഞ്ഞതായി യു.എസ്. അറ്റോര്‍ണി പോള്‍.ജെ.ഫിഷ്മാന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.