മിസിസിപ്പി: മിസിസിപ്പി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് സ്വയം രക്ഷാര്‍ത്ഥം ഇനി മുതല്‍ തോക്കു കൈവശം വക്കുന്നതിന് അനുമതി നല്കുന്ന ബില്ലില്‍ ഗവര്‍ണ്മര്‍ ഫില്‍ ബ്രയന്റ് ഇന്ന്(ഏപ്രില്‍ 15ന്)ഒപ്പുവെച്ചു. ബില്ല് ഒപ്പിടുന്ന സമയം ഗവര്‍ണ്ണരുടെ ഡസ്ക്കില്‍ ഉണ്ടായിരുന്ന ബൈബിളുകളില്‍ തോക്കും വെച്ചിരുന്നു. വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് 'ചര്‍ച്ച് പ്രൊട്ടക്ഷന്‍ ആക്ട്' തോക്ക് കൈവശം സൂക്ഷിക്കുന്നവര്‍ക്ക് നിയമ സംരക്ഷണം ഈ ബില്‍ ഉറപ്പുനല്‍കുന്നു. ഗണ്‍ പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കു പോലും തോക്ക് കൈവശം വക്കുന്നതിന് അനുമതി നല്കുന്ന അമേരിക്കയിലെ ഒമ്പാമത്തെ സംസ്ഥാനമാണ് മിസിസിപ്പി നാഷ്ണല്‍ റൈഫിള്‍ അസ്സോസിയേഷന് വക്താവ് ഏമി ഹണ്ടര്‍ പറഞ്ഞു. അക്രമ വാസനയുള്ളവരുടെ കൈയ്യില്‍ ആയുധം എത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനുള്ള സ്റ്റേറ്റ് ലൈസെന്‍സിങ്ങ് സിസ്റ്റത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇന്ന് ഒപ്പുവെച്ച ബില്ലെന്ന് മിസിസിപ്പി അസ്സോസിയേഷന് പോലീസ് ചീഫ് അഭിപ്രായപ്പെട്ടു. തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം ലഭിക്കാത്തവരുടെ കൈവശം ആയുധം വന്നു ചേരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ ഭയപ്പെടുന്നു. കോളേജ് ക്ലാസ് റൂമില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കിയതിനു പിന്നാലെ ആരാധനാലയത്തിലും തോക്ക് കൊണ്ടുവരുന്നതിനനുമതി നല്‍കിയത്. അക്രമങ്ങള്‍ തടയുന്നതിനോ, വര്‍ദ്ധിക്കുന്നതിനോ ഇടയാക്കുകയെന്ന് കാത്തിരുന്നു കാണേണ്ടിവരും.
Comments