വാഷിംഗ്ടണ്‍ ഡി.സി.: നാലു മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് ഒബാമ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍! ഇന്ന് സുപ്രീം കോടതിയില്‍ വാദം കേട്ട എട്ട് ജഡ്ജിമാരില്‍ 4 പേര്‍ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍, നാലു പേര്‍ പ്രതികൂലിക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജി അന്റോനില്‍ സക്കാലിയായുടെ മരണത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും നാലു ജഡ്ജിമാര്‍ വീതം ഇരുചേരികളില്‍ അണി നിരന്നപ്പോള്‍ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ്, അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് നടപ്പാക്കാമെന്ന പ്രതീക്ഷക്കാണ് മങ്ങലേല്പിച്ചത്. ടെക്‌സസ് ഉള്‍പ്പെടെ 25 റിപ്പബ്ലിക്കന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഒബാമയുടെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നടപ്പാക്കുന്നതിനെതിരെ ഫെഡറല്‍ കോടതിയില്‍ നിന്നും ലഭിച്ച ഉത്തരവ് നിലനില്‍ക്കുമെന്നാണ് ഇന്ന് സുപ്രീം കോടതിയില്‍ നടന്ന സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ടെക്‌സസ് സോളിസിറ്റര്‍ ജനറല്‍ സ്‌ക്കോട്ട് കെല്ലര്‍ ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിയമ വിരുദ്ധമാണെന്ന് തെളിവുകള്‍ നിരത്തി വാദിച്ചു. കീഴ് കോടതി ഉത്തരവ് റദ്ദാക്കണമോ എന്ന ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന് ഈ ആഴ്ചയില്‍ സുപ്രീം കോടതി സിറ്റിങ്ങ് നടക്കുന്നുണ്ട്. ഇതിനെകുറിച്ചു അവസാന തീരുമാനം ജൂണില്‍ മാത്രമേ ഉണ്ടാക്കാന്‍ സാധ്യതയുള്ളൂ എന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്.
Comments