വാഷിങ്ടൺ ഡിസി ∙ അടിമത്തത്തിനെതിരെ ധീരമായി പോരാടിയ ഹാരിയറ്റ് ടബ്മാന്റെ ചിത്രം 20 ഡോളർ ബില്ലിന്റെ മുഖചിത്രമായി അംഗീകരിച്ചതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ്മെന്റ് പുറത്തിറക്കി. ഹാരിയറ്റ് ടബ്മാന്റെ ചിത്രം ഡോളർ ബില്ലിൽ ആലേഖനം ചെയ്യുന്നതിലൂടെ ആഫ്രിക്കൻ –അമേരിക്കൻ വംശജർക്ക് ലഭിക്കുന്ന ആദ്യ അംഗീകാരവും, ഡോളർ ചരിത്രത്തിൽ ഒരു വനിതയുടെ ചിത്രം സ്ഥാനം പിടിക്കുന്ന ചരിത്ര മുഹൂർത്തവുമായിരിക്കുമെന്ന് ട്രഷറി സെക്രട്ടറി ജേക്കബ് ല്യു പറഞ്ഞു. 20 ഡോളർ ബില്ലിൽ നിലവിലിരിക്കുന്ന പ്രസിഡന്റ് ആഡ്രു ജാക്സന്റെ ചിത്രത്തിന് വൈറ്റ് ഹൈസ് ചിത്രത്തോടൊപ്പം മറുപുറത്ത് സ്ഥാനം പിടിക്കും.
Comments