You are Here : Home / Readers Choice

മെയ് ഒന്ന് പ്രകടനം അക്രമാസക്തമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 02, 2016 11:33 hrs UTC

സിയാറ്റില്‍: വേതനം വര്‍ദ്ധിപ്പിക്കണമെന്നും, ഡിപോര്‍ട്ടേഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു മെയ് ഒന്ന് ഞായറാഴ്ച സിയാറ്റില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനക്കാര്‍ പാറക്കല്ലുകളും സോഡാകുപ്പികളും ഇഷ്ടിക കഷ്ണങ്ങളും, കൊടികളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. രണ്ടുപോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റതായും, പ്രകടനത്തില്‍ 4 പേരെ അറസ്റ്റു ചെയ്തതായും സിയാറ്റില്‍ പോലീസ് അറിയിച്ചു. ഇതേസമയം കാലിഫോര്‍ണിയാ ലോസ് ആഞ്ചലസ് തെരുവീഥിയില്‍ ഡൊണാള്‍ഡ് ട്രംബിനെതിരെ മുദ്രാവാക്യം വിളിച്ചു നുറങ്ങിയ പ്രകടനക്കാര്‍, ഒബാമ ഭരണകൂടത്തിന്റെ നടപടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നല്‍കണമെന്നും, തൊഴിലവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ പ്രകടനം നടത്തിയവര്‍ പോലീസിന്റെ വെടിയേറ്റു മരിച്ച നിരവധി പേരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പല സംസ്ഥാനങ്ങളിലും മെയ്ദിനത്തില്‍ ശാന്തമായ തൊഴിലാളി പ്രകടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.