You are Here : Home / Readers Choice

സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച ഫരീക്കിന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 04, 2016 10:58 hrs UTC

ലോകത്തിലെ ഏറ്റവും വില കൂടിയ സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച മഹാരാഷ്ട്രക്കാരന്‍ ഫരീക്കിന്(47) മെയ് 3ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ ജി ഡബ്ലിയൂ ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. മഹാരാഷ്ട്രയിലെ ചെറിയൊരു ഗ്രാമത്തിലേക്ക് വേള്‍ഡ് റിക്കാര്‍ഡ് എത്തിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, നാസിക്ക് ജില്ലയിലെ യോള ടൗണ്‍ ഡെപ്യൂട്ടി മേയറും, വസ്ത്രനിര്‍മ്മാണ വ്യാപാരിയും, കോണ്‍ഗ്രസ് നേതാവുമായ ഫരീക്ക പറഞ്ഞു. 1.30 കോടിരൂപാ വിലമതിക്കുന്ന സ്വര്‍ണ്ണ ഷര്‍ട്ടിന്റെ തൂക്കം 4.10 കിലോ ഗ്രാമാണ്. ഗോള്‍ഡ് ഷര്‍ട്ട് കൂടാതെ സ്വര്‍ണ്ണവാച്ച്, സ്വര്‍ണ്ണമാലകള്‍, ഗോള്‍ഡ് റിംഗ്‌സ്, സ്വര്‍ണ്ണ മൊബൈല്‍ കവര്‍, ഗോള്‍ഡ് ഫ്രെയിം കണ്ണട തുടങ്ങിയ വസ്തുക്കളുടെ ആകെ ഭാരം 22 പൗണ്ട് സ്വര്‍ണ്ണമാണ്. 20 ജീവനക്കാര്‍ 2 മാസം(3,200) മണിക്കൂര്‍ കൊണ്ടാണ് 22 കാരറ്റിലുള്ള ഷര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സ്വര്‍ണഷര്‍ട്ട് ധരിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഉരസല്‍ ഒഴിവാക്കുന്നതിന് അകത്തു ലൈനിങ്ങ് വെച്ചു പിടിപ്പിച്ചിട്ടുണ്ട്. വാഷ് ചെയ്താല്‍ പോലും ഒരു കേടും സംഭവിക്കുകയില്ല. 3 ദശാബ്ദങ്ങള്‍ക്കു മുമ്പ് ദാരിദ്ര്യം അനുഭവിച്ചറിഞ്ഞ്, സ്‌ക്കൂള്‍ വിദ്യാഭ്യാസം പോലും തുടരാനാകാതെ ഉപേക്ഷിക്കേണ്ടി വന്ന ഫരീക്ക്. 1982 ല്‍ ആരംഭിച്ച ചെറിയൊരു വ്യവസായമാണ് തന്നെ ഇന്നത്തെ സ്ഥിതിയിലേക്കെത്തിച്ചതെന്ന് പറഞ്ഞു. ഭാര്യ പ്രതിഭയും സിദ്ധാര്‍ത്ഥ(24), രാഹൂല്‍(21) എന്നീ രണ്ടു മക്കളും ഉള്‍പ്പെടുന്നതാണ് ഫരീക്കിന്റെ കുടുംബം. സമ്പന്നനാണെങ്കിലും വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ മറക്കാതെ, സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ ഫരീക്ക് ദത്തശ്രദ്ധനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.