You are Here : Home / Readers Choice

ഒക്കലഹോമ ഗവര്‍ണ്ണര്‍ ട്രംമ്പിനെ എന്‍ഡോഗ്‌സ് ചെയ്യുന്നതായി പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 05, 2016 11:29 hrs UTC

ഒക്കലഹോമ: ഒക്കലഹോമ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ മേരി ഫാളിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിനെ എന്‍ഡോഗ്‌സ് ചെയ്യുന്നതായി ഇന്ന്(മെയ് 4ന്)ഔദ്യോഗീകമായി പ്രഖ്യാപിച്ചു. നീണ്ട മാസങ്ങളുടെ നിശ്ശബ്ദതക്കുശേഷം ഇന്നുണ്ടായ ഗവര്‍ണ്ണറുടെ പ്രഖ്യാപനം രാഷ്ട്രീയവൃത്തങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ട്രംമ്പ് വന്‍ വിജയം നേടുകയും, മത്സരരംഗത്തുനിന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ്ക്രൂസ് പിന്മാറുകയും ഒഹായൊ ഗവര്‍ണ്ണര്‍ ജോണ്‍ കേസിക്ക് മത്സരരംഗത്തു നിന്നും വിടവാങ്ങുകയും ചെയ്തതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടണമെന്ന തിരച്ചറിവാണ് ട്രംമ്പിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതിന് ഒക്കലഹോമ ഗവര്‍ണ്ണറെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. 'ഞാന്‍ നൂറുശതമാനവും ട്രംബിനെ പിന്താങ്ങുന്നു. രാജ്യത്ത് വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, കണ്‍സര്‍വേറ്റീവ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു ആവശ്യമാണെന്ന'് മേരി ഫാളിന്‍ ചൂണ്ടികാട്ടി. ട്രംബിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മേരി ഫാളിന്‍ തിരഞ്ഞെടുക്കപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തപ്പെട്ടു. ഇന്ത്യാന തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ട്രംമ്പിന്റെ വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തി. അതേ സമയം ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരിയുടെ ഇന്ത്യാനയിലെ പരാജയം ഇതുവരെ നിലനിര്‍ത്തിയിരുന്ന തിളക്കത്തിന് മങ്ങലേല്‍പിച്ചു. പ്രൈമറി തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ ട്രംമ്പിന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണ നവംബറില്‍ ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.